നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, December 26, 2020

അ​സീ​സ് ബാ​വ നി​ര്യാ​ത​നാ​യി

മ​ട്ടാ​ഞ്ചേ​രി:നി​ര​വ​ധി സീ​രി​യ​ലു​ക​ൾ​ക്കും ആ​ൽ​ബ​ങ്ങ​ൾ​ക്കും സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച അ​സീ​സ് ബാ​വ എ​ന്ന അ​സീ​സ് ഗു​ൽ​സാ​ർ (73) നി​ര്യാ​ത​നാ​യി.കബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30ന് ഫോർട്ട്‌ കൊച്ചി കൽവത്തി ജുമാ മസ്‌‌ജിദ്‌ കബർസ്ഥാനിൽ നടന്നു.

ചി​ല സി​നി​മ​ക​ളി​ലും സം​ഗീ​ത സം​വി​ധാ​നം നിര്‍വ​ഹി​ച്ച അ​സീ​സ് ബാ​വ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.കേ​ര​ള​ത്തി​ലെ ആ​ദ്യ​കാ​ല സൂ​ഫി സം​ഗീ​ത​ജ്ഞ​ൻ ഗു​ൽ​മു​ഹ​മ്മ​ദി​ന്റെ​യും പ്ര​ഥ​മ ഗ്രാ​മ​ഫോ​ൺ ഗാ​യി​ക  സാ​റാ ബാ​യി​യു​ടെ​യും മ​ക​നാ​യ അ​സീ​സ് ബാ​വ മൂ​ന്നാം വ​യ​സ്സി​ൽ​ത​ന്നെ ഗാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം ന​ട​ത്തി. സ്‌‌കൂള്‍ പ​ഠ​ന​കാ​ല​ത്ത് ഗാ​ന​ മ​ത്സ​ര​ത്തി​ൽ സാ​ക്ഷാ​ൽ യേ​ശു​ദാ​സി​നെ പി​ന്നി​ലാ​ക്കി ഒ​ന്നാം സ്ഥാ​ന​വും നേ​ടി.സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ൽ സം​ഘ​ഗാ​ന​ത്തി​ൽ ഒ​ന്നാം 

സ്ഥാ​നം നേ​ടി​യ​തോ​ടെ ഡ​ൽ​ഹി​യി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം കി​ട്ടി.പി​ന്നീ​ട് ശി​ശു​ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ അ​ക്കാ​ല​ത്തെ പ്ര​ഗ​ത്ഭ​രാ​യ സം​ഗീ​ത​ജ്ഞ​ർ ചേ​ർ​ന്ന്​ രൂ​പ​പ്പെ​ടു​ത്തി​യ സ​മൂ​ഹ​ഗാ​നം പാ​ടാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​റു​പേ​രി​ൽ ഒ​രാ​ൾ അ​സീ​സ് ബാ​വ​യാ​യി​രു​ന്നു.പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു, രാ​ഷ്​​ട്ര​പ​തി ഡോ. ​എ​സ്. രാ​ധാ​കൃ​ഷ്‌‌ണന്‍, ഇ​ന്ദി​ര ഗാ​ന്ധി എ​ന്നി​വ​ർ​ക്ക് മു​ന്നി​ൽ പാ​ടി.നെ​ഹ​റു പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.ക​ലാ​ല​യ ജീ​വി​ത​ത്തി​നു​ശേ​ഷം 

സം​ഗീ​ത സം​വി​ധാ​ന​ത്തി​ലേ​ക്ക് ക​ട​ന്നു. അ​മേ​ച്വ​ർ നാ​ട​ക​ങ്ങ​ൾ​ക്കും നൃ​ത്ത നാ​ട​ക​ങ്ങ​ൾ​ക്കും സം​ഗീ​തം പ​ക​ർ​ന്നു. സ്വ​പ്ന​ങ്ങ​ൾ ഒ​ക്കെ​യും പ​ങ്കു​വെ​ക്കാം തു​ട​ങ്ങി​യ ടെ​ലി​ഫി​ലി​മു​ക​ൾ,സ്ത്രീ, ​മി​ന്നു​കെ​ട്ട് തു​ട​ങ്ങി ഏ​റെ ജ​ന​പ്രീ​തി നേ​ടി​യ മെ​ഗാ സീ​രി​യ​ലു​ക​ൾ, എ​ന്നി​ങ്ങ​നെ നി​ര​വ​ധി ക​ലാ​സൃ​ഷ്​​ടി​ക​ൾ​ക്ക്​ അ​സീ​സ് ബാ​വ സം​ഗീ​തം ന​ൽ​കി.2002ൽ ​മി​ക​ച്ച സീ​രി​യ​ൽ സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള പുരസ്‌‌കാരം ല​ഭി​ച്ചി​രു​ന്നു. സൈ​ന​ബ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: കാ​ൽ​ട്ട​ൻ, ഷ​ബ്‌​നം. മ​രു​മ​ക്ക​ൾ: ഹാ​സിം,റ​സീ​ന.

കെ.ജി സത്താര്‍,കെ.ജി.എം ഖാസിം (അബുബാവ) കെ.ജി സൈനബ,കെ.ജി റുഖിയ (കോഴിക്കോട്‌), കെ.ജി അബ്‌ദുല്‍ ഗനി എന്നിവര്‍ സഹോദരങ്ങളാണ്‌.