നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Mohyidhin N.K

എന്‍.കെ.മുഹ്‌യിദ്ധീന്‍ (നാലകത്ത്‌ കീരിയം പറമ്പില്‍ മൊയ്‌തീന്‍) പൈങ്കണ്ണിയൂര്‍.പണ്ഡിതനായ വലിയ വിളയില്‍ അബ്‌ദുള്‍ റഹിമാന്‍ മുസ്‌ല്യാരുടെ മകന്‍.വന്മേനാട്‌ എം.എ.എസ്‌.എം വിദ്യാലയത്തില്‍ നിന്നും ഹൈസ്‌ക്കൂള്‍ പഠനം പുര്‍ത്തിയാക്കി. വന്മേനാട്‌ പള്ളി ദര്‍‌സിസില്‍ ദീനി പഠനം തുടര്‍ന്ന മൊയ്‌തീന്‍ അറബിക് ഡിപ്ലോമ പാസ്സായിട്ടുണ്ട്.

വിദ്യാഭ്യാസ കാലത്തു തന്നെ പുസ്‌തകങ്ങളുടെ കൂട്ടുകാരന്‍.1980 കളില്‍ ഖത്തറില്‍ പ്രവാസിയായി എത്തി.ഖത്തറിലായിരിക്കേ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വൃത്തത്തില്‍ അംഗത്വം നേടി.പ്രവാസത്തിനു താല്‍കാലിക വിരാമമിട്ട്‌ നാട്ടിലായിരിക്കേ സമീപ പ്രദേശങ്ങളില്‍ പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്നതില്‍ വ്യാപൃതനായി.ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാര്‍‌ഥി വിഭാഗമായ എസ്.ഐ.ഒ ജന്മം കൊണ്ട നാളില്‍ തന്നെ 80 കളുടെ അവസാനത്തില്‍ തിരുനെല്ലുരില്‍ യൂനിറ്റ് സ്ഥാപിക്കാന്‍ നായകത്വം നല്‍കിയത് എന്‍.കെ യായിരുന്നു.

വീണ്ടും പ്രവാസിയായി ഖത്തറിലെത്തി.90 കളില്‍ മുല്ലശ്ശേരി മേഖലയില്‍ ഇസ്‌ലാമികമായ നവോത്ഥാനത്തിനു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി രൂപം കൊണ്ട ഉദയം പഠനവേദിയുടെ സ്ഥാപക നേതാക്കളില്‍ എന്‍.കെ മുന്‍ നിരയിലുണ്ടായിരുന്നു.

ഖത്തര്‍ പെടോളിയത്തില്‍ ഉദ്യോഗസ്ഥനായിരുന്ന മുഹ്‌യിദ്ധീന്‍ 2015 ല്‍ പ്രവാസം മതിയാക്കി നാട്ടിലേയ്‌ക്ക്‌ തിരിച്ചു.4 പെണ്‍ മക്കളും 3 ആണ്‍ മക്കളും.ഭാര്യ ജമീല അണ്ടത്തോട്‌.ഇപ്പോള്‍ താമസം പെരുമ്പിലാവില്‍.