ഷീബ നബീല്‍, ആലുവ മുഹമ്മദ് ഖാൻ - ഹഫ്‌സാ ബീവി ദമ്പതികളുടെ മകൾ.സേവന രംഗത്ത് പ്രവര്‍ത്തന നൈരന്തര്യം കൊണ്ട് സുക്കൂനായ ഇടം കണ്ടെത്തിയ പ്രവര്‍ത്തക.
സര്‍ഗാത്മകമായ രചനകളിലും പ്രഭാഷണ കലയിലും കഴിവും മികവും തെളിയിച്ച മാതൃകാ അധ്യാപിക,സാമൂഹ്യ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ വനിതാ സാന്നിധ്യം.
ആകാശവാണിയിൽ പ്രഭാത പരിപാടിയില്‍ സുഭാഷിതം അവതരിപ്പിച്ച് വരുന്നു. ആനുകാലികങ്ങളിൽ കഥയും കവിതയും പാചക വിധികളുമൊക്കെ എഴുതുന്നു.
പാചക കലയില്‍ സമര്‍ഥയായ വീട്ടമ്മ,മാപ്പിള പാചകം എന്ന പുസ്‌തകം ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.സുക്കൂൻ വനിതാ കൂട്ടായ്‌മയുടെയും ചാരിറ്റി കൂട്ടായ്‌മയുടെയും സാരഥി.അതിലുപരി അറിവും തിരിച്ചറിവും നേതൃ പാഠവവുമുള്ള നിസ്വാര്‍ഥയായ സാമൂഹ്യ സേവകയാണ് ചിറ്റാട്ടുകര ബ്രഹ്മകുളത്ത് കൂടുകൂട്ടിയ ഷീബ.തൃശ്ശൂർ ഗുരുവായൂർ നബീൽ സാഹിബാണ് നല്ലപാതി.