പ്രാര്‍ഥനയോടെ വിട ....
കെ.കെ. മമ്മുണ്ണി മൗലവി. മത-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിലെ ബഹുമുഖ സംഭാവനകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.
സേവന നൈരന്തര്യം കൊണ്ട് ജീവിതം ധന്യമാക്കിയ സാത്വികന്‍ വിടപറഞ്ഞിരിക്കുന്നു.
ചാരിറ്റി പ്രവർത്തന രംഗത്ത് അക്ഷരാര്‍ഥത്തില്‍ നന്മമരമായിരുന്നു മമ്മുണ്ണി മൗലവി. പെരുമ്പിലാവ് അൻസാർ തുടങ്ങി കേരളത്തിലെ പ്രൊഫഷണൽ സ്ഥാപനങ്ങളുൾപ്പടെ നിരവധി വ്യവസ്ഥാപിതമായ സ്ഥാപനങ്ങളുടെ അമരക്കാരൻ.
ലോകത്തിന്റെ വിവിധ കോണുകളിലായി പതിനായിരക്കണക്കിന് ശിഷ്യ ഗണങ്ങൾ അഭിമാനത്തോടെ, ബഹുമാനത്തോടെ സ്‌മരിക്കുന്ന മൗലവി.
സ്ഥാപനങ്ങളും, സംഘടനകളും വലുതാവുമ്പോൾ വ്യക്തികള്‍ സ്വാഭാവികമായി ആർഭാടത്തിലേക്ക് മാറുന്ന പതിവ് കെട്ടുകാഴ്ചകളിൽ നിന്നും വിത്യസ്തമായി ജനസേവനം ദൈവാരാധനയായി കൊണ്ടുനടന്ന ചമയങ്ങൾ ഇല്ലാത്ത വിനീതന്‍. വലിയ മനസ്സുള്ള ചെറിയ മനുഷ്യന്‍.
ഓര്‍ക്കാനും പറയാനും ജീവിത സന്ദര്‍ഭങ്ങളും മുഹൂര്‍ത്തങ്ങളും നിരവധിയുണ്ട്. അനശ്വരമായ ലോകത്ത് അല്ലാഹു വാഗ്‌ദാനം നല്‍കിയ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഉന്നതസ്ഥാനീയരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി പ്രിയപ്പെട്ട മൗലവിയെ കരുണാവാരിധിയായ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന മനസ്സ് തൊട്ട പ്രാര്‍ഥനയോടെ...
============






