നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Dr.Saleel Hasan

ഡോ.സലിൽ ഹസ്സൻ.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഹോൾഡർ.

ഒരു ഡോക്ടറേറ്റും മൂന്ന് ബിരുദാനന്തര ബിരുദങ്ങളും , രണ്ട് ബിരുദങ്ങളും  ഒന്നിലധികം ഡിപ്ലോമകളും പോക്കറ്റിലിട്ട് നടക്കുന്ന , പഠിക്കാൻ അത്രയേറെ താല്പര്യമുള്ള , പഠനമൊരു ലഹരിയാക്കിയ ഒരു ഡോക്ടർ.

ആറ് പുസ്തകങ്ങളുടെ രചയിതാവ്.

നിയമ വിദഗ്ദൻ,

പരിശീലകൻ,

അധ്യാപകൻ,

പ്രാസംഗികൻ.

കൗൺസിലർ.


ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറത്തിലെ ബഹുമുഖ പ്രതിഭ. ഇത്രയേറെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിട്ടും, സംസാരത്തിലും പ്രവൃത്തിയിലും വിനയം കാത്തു സൂക്ഷിക്കുന്ന വിദ്യാസമ്പന്നൻ ,

പേരു പോലെത്തന്നെ ശുദ്ധജലം പോലെ, പഠനത്തിലും പരിശുദ്ധി' കാത്തു സൂക്ഷിക്കുന്ന 

മാതൃകാ വിദ്യാർത്ഥി.


തിരുവനന്തപുരം ജില്ലയിലെ ചേരമാൻ തുരുത്തിലാണ് ജനനം. കഠിനംകുളം സെൻ മൈക്കൽസ് സ്കൂൾ , തുമ്പ സെന്റ് സേവിയേഴ്സ് കോളേജ്, കൊല്ലം ടികെഎം ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ പഠനം.


🥉ഫിസിക്സ് , സൈക്കോളജി, എജുക്കേഷൻ മാനേജ്മെൻറ് എന്നിവയിൽ ബിരുദാനന്തര ബിരുദം.

🥉🥉 പേരൂർക്കട ലോ അക്കാദമി ആൻഡ് ലോ കോളേജിൽ കേരള യൂണിവേഴ്സിറ്റി നൽകിയ മെറിറ്റ് സ്കോളർഷിപ്പോടെ നിയമപഠനം . 

🥉🥉🥉കേരള യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെൻററിൽ നിന്ന്  ബി. എഡ്.

🥉🥉🥉 🥉കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ലേണിങ് ഡിസെബിലിറ്റി മാനേജ്മെൻറ് കോഴ്സ് രണ്ടാം റാങ്ക്.

🥉🥉🥉🥉🥉  സൗത്ത് അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് .

🥉🥉🥉🥉🥉🥉

പൂന്തുറ കൊറ ദോവ പബ്ലിക് സ്കൂൾ , ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകൻ. 

🥉🥉🥉🥉🥉🥉🥉അബുദാബി ഒയാസിസ് സ്കൂൾ , കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ , പാവറട്ടി സർ സയ്യിദ് ഇംഗ്ലീഷ് സ്കൂൾ , പെരുമ്പിലാവ് ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ .


🥉🥉🥉🥉🥉🥉🥉🥉വടകര സഹോദയ, മലബാർ സഹോദയ എന്നിവയുടെ നായകത്വം വഹിച്ചിട്ടുണ്ട്.


🥉🥉🥉🥉🥉🥉🥉🥉🥉ലക്ഷദ്വീപ് ഡയറ്റിന് കീഴിൽ കവരത്തി, അഗത്തി ദ്വീപുകളിലെ പ്രൈമറി സ്കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ നേതൃത്വം മൂന്ന് തവണ നിർവഹിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

 🥉🥉🥉🥉🥉🥉🥉🥉🥉അമേരിക്കയിലെ വാഷിംഗ്ടണിൽ 2020 മാർച്ച് 28ന് നിശ്ചയിച്ചിരുന്ന ആറാമത് മജസ്റ്റിക് ഗ്രാൻഡ് അച്ചീവേഴ്സ് കോൺഫറൻസ് വിദ്യാഭ്യാസത്തിലൂടെ സമാധാനം എന്ന വിഷയത്തിൽ പ്രസംഗിക്കാൻ ക്ഷണിക്കപ്പെട്ടിരുന്നു.


അധ്യാപികയായ റൈഹാനയാണ് ഭാര്യ. 4 മക്കൾ.


 📕പുസ്തകങ്ങൾ :

📕ജാഗ്രതയുടെ പാഠങ്ങൾ 

📕📕പ്രണയ പഥങ്ങളിലൂടെ (കൗൺസിലിംഗ് അനുഭവങ്ങൾ )

📕📕📕രക്ഷിതാക്കൾക്കായി ഒരു ക്ലാസ് മുറി.

 📕📕📕📕 അധ്യാപകരോട് ഇനിയും ചിലത്

📕📕📕📕📕വിദ്യാർത്ഥികളോട് സ്നേഹപൂർവ്വം .

📕📕📕📕📕📕 രണ്ടാം തരംഗം [ജാഗ്രതയുടെ പാഠങ്ങൾ - രണ്ടാം ഭാഗം ]

 .🥉🥉ഗ്ലോബൽ പ്രിൻസിപ്പൽ അവാർഡ് 2020 അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

🥉🥉🥉അഞ്ചുമാസം കൊണ്ട് അഞ്ചു പുസ്തകം പുറത്തിറക്കിയതിന് അദ്ദേഹത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഇടം ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ  ഖത്തറിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പലായി സേവനം അനുഷ്ഠിക്കുന്നു.

അത്രമേൽ അഭിമാനത്തോടെ ആദരവോടെ  ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം പരിചയപ്പെടുത്തുന്നു. Dr. സലിൽ ഹസ്സൻ.

ഷംന ആസ്മി