നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Message

ക്ഷേമം നേരുന്നു.ഉദയം പഠനവേദി എന്ന നാമധേയം തന്നെ വിശദീകരണം ആവശ്യമില്ലാത്ത വിധം അതിനെ തെര്യപ്പെടുത്തി തരുന്നുണ്ട്‌.

പഠനവേദിയുടെ ഓണ്‍‌ലൈനില്‍ പ്രവര്‍‌ത്തിക്കുന്ന ഉപ ഘടകമാണ്‌ രാജ്യാന്തര ഉദയം പഠനവേദി.ഒരു പ്രദേശത്തിന്റെ നന്മയില്‍ സഹകരിക്കുന്ന പച്ചയായ ഒരു പറ്റം മനുഷ്യരുടെ കൂട്ടായ്‌മ.ആവേശം പിടിപ്പിക്കല്‍ നമ്മുടെ ശൈലിയല്ല.ആലസ്യം പുതപ്പിക്കലും.മറിച്ച്‌ സാമൂഹിക പ്രതിബദ്ധതയും സാംസ്‌കാരിക ശുദ്ധിയും വീക്ഷണ വിചാരാധികളില്‍ സമന്വയത്തിന്റെ പാതയും സ്വീകരിക്കുന്ന ഒരു സം‌ഘം ഒരു പ്രദേശത്ത്‌ വളര്‍‌ന്നു പന്തലിക്കുക എന്നതത്രെ ഇതിന്റെ അടിസ്ഥാന മുദ്രയും പദ്ധതിയും.

പഠനവേദിയുടെ ഉത്തരവാദപ്പെട്ടവര്‍ അഡ്‌മിനുകളായ ഉദയം പഠന വേദിയെ നയിക്കുന്നത് അധ്യക്ഷന്‍ അസീസ്‌ മഞ്ഞിയിലാണ്‌.സഹായികളായി ഉദയം ഉപാധ്യക്ഷന്‍ എം.എം അബ്‌ദുല്‍ ജലീല്‍,പി.എ നൗഷാദ്‌,മെര്‍‌സൂഖ്‌ സെയ്‌തു മുഹമ്മദ്  തുടങ്ങിയവര്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.

ഉദയം പഠനവേദിയുടെ ബ്ലോഗും പേജും ആപും എല്ലാം നമ്മുടെ ദര്‍‌ശനവും വീക്ഷണവും ധര്‍‌മ്മവും കര്‍‌മ്മവും ശീലും ശൈലിയും നിരന്തരം പ്രസരിപ്പിക്കുന്നുണ്ട്‌.എല്ലാം യഥാവിധി ഉപയോഗപ്പെടുത്തുക.
പ്രാര്‍‌ഥനയോടെ...

അബ്‌ദുള്‍ ജലീല്‍ എം.എം
ഉദയം പഠനവേദി ഉപാധ്യക്ഷന്‍