നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

International Udhayam

രാജ്യാന്തര ഉദയം:
ഉദയം പഠനവേദിയ്‌ക്ക്‌ കടലിനക്കരെയും ഇക്കരെയുമായി രണ്ട്‌ പ്രവര്‍‌ത്തക സമിതികളുണ്ട്‌.കൂടാതെ വിശാലമായ ഒരു അന്തര്‍ ദേശീയ സമിതിയായ ഉദയം മജ്‌ലിസും ഉണ്ട്‌.ഇതിനു കീഴിലാണ്‌ ഉദയം ഇന്റര്‍ നാഷണല്‍.

മജ്‌ലിസ്‌ ഉദയം :
മുല്ലശ്ശേരി മേഖലയിലെ രാജ്യത്തിനകത്തും പുറത്തും ഉള്ള പ്രവര്‍‌ത്തകരാണ്‌ മജ്‌ലിസിലെ അം‌ഗങ്ങള്‍.പ്രദേശത്തെ പ്രവര്‍‌ത്തനങ്ങളും ചലനങ്ങളും നിരീക്ഷിക്കുകയും വിശകലനം നടത്തുകയും ചെയ്യും.പ്രദേശത്തെ സഹകാരികളും സഹചാരികളും ഗുണകാം‌ക്ഷികളും ഉള്‍‌കൊള്ളുന്ന ഉദയം ഇന്റര്‍ നാഷണലിന്‌ വേണ്ട നിര്‍‌ദേശങ്ങള്‍ നല്‍‌കും.നാട്ടില്‍ നിയോഗിക്കപ്പെട്ട ഓര്‍‌ഗനൈസറുടെയും അനുബന്ധ കര്‍‌മ്മ പദ്ധതികളുടെയും പഠന ശിബിരങ്ങളും സാമൂഹിക ക്ഷേമ സാന്ത്വന പ്രവര്‍‌ത്തനങ്ങളും അന്വേഷിക്കുകയും ബോധ വത്കരണ സദസ്സുകളെ സമ്പന്നമാക്കാനുതകുന്ന ശ്രമങ്ങള്‍ നടത്തുകയും ചെയ്യും.

ബ്രോഡ്‌കാസ്റ്റിങ്‌ സമിതി:
രാജ്യാന്തര ഉദയം  അധ്യക്ഷന്‍ അസീസ്‌ മഞ്ഞിയില്‍ ഉപാധ്യക്ഷന്മാരായ  അക്‌ബര്‍ എം.എ,മര്‍‌സൂഖ്‌ സെയ്‌തു മുഹമ്മദ്‌ എന്നിവരും ഉദയം പഠനവേദി ഖത്തര്‍ ഘടകം പ്രതിനിധികളും ബ്രോഡ്‌കാസ്റ്റിങ് സമിതിയില്‍ അം‌ഗങ്ങളാണ്‌.

മീഡിയ റൂം:
രാജ്യാന്തര ഉദയം ഗ്രൂപ്പിന്റെ പ്രസാരണങ്ങള്‍ വിലയിരുത്തുന്ന ബോഡി.

മാതൃകാ ക്ഷണം:
ക്ഷേമം നേരുന്നു.രാജ്യാന്തര ഉദയം  എന്ന ഗ്രൂപ്പിന്‌ രൂപം കൊടുത്തിരിക്കുന്നു.പ്രദേശത്തെ സഹൃദയരായ സമാന മനസ്‌കരെ കൂട്ടിയിണക്കുക എന്നതായിരിക്കും നമ്മുടെ പ്രഥമ ലക്ഷ്യം.കണ്ടതും കേട്ടതും ഒക്കെ പ്രകാശിപ്പിക്കുന്നതിനു പകരം ഉദയം പഠനവേദിയുടെ പ്രവര്‍‌ത്തനങ്ങളും അജണ്ടകളും വളരെ അനിവാര്യമായ അറിയിപ്പുകളും വാര്‍‌ത്തകളും തികച്ചും വ്യതിരിക്തമായ വിജ്ഞാന വിരുന്നും എന്നതാണ്‌ ഗ്രൂപ്പിന്റെ പ്രഖ്യാപിത നയം.ഈ ഗ്രൂപ്പില്‍ താങ്കളുടെ ഇടം അനിവാര്യമാണെന്നു വിശ്വസിക്കുന്നു.പ്രതികരണം പ്രതീക്ഷിച്ചു കൊണ്ട്‌.

നിര്‍‌ദേശങ്ങള്‍:
രാജ്യാന്തര ഉദയം അം‌ഗങ്ങള്‍‌ക്ക്‌ സ്വാഗതം.തൃശൂര്‍ ജില്ലയില്‍ മുല്ലശ്ശേരി മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച്‌ പാവറട്ടി ആസ്ഥാനമാക്കി രണ്ട്‌ പതിറ്റാണ്ടോളമായി ഉദയം പ്രവര്‍‌ത്തിച്ചുകൊണ്ടിരിക്കുന്നു.ഇതിന്റെ പ്രതിഫലനങ്ങളും പ്രതികരണങ്ങളും നമ്മുടെ പ്രദേശത്ത് ചെറിയ അളവിലാണെങ്കിലും ദൃശ്യമാണ്.ഉദയം പ്രദേശത്തെ സഹൃദയര്‍ സ്വദേശത്തും വിദേശത്തും വിശിഷ്യാ ജസീറത്തുല്‍ അറേബ്യയുടെ പല ഭാഗങ്ങളിലും ഉണ്ട്‌.അവരുടെ കൂടെ പങ്കും പങ്കാളിത്തവും ഉറപ്പു വരുത്തുന്നതിന്റെ കൂടെ ഭാഗമായാണ്‌ ഉദയം ഇന്റര്‍‌നാഷണലിന്റെ തുടക്കം.നമ്മുടെ പ്രദേശത്തിന്റെ തപ്പും തുടിയും കുതിപ്പും കിതപ്പും സമാന ചിന്താഗതിക്കാര്‍ പങ്കുവെക്കപ്പെടുന്നതിലൂടെ മാത്രമേ സര്‍‌ഗാത്മകവും ക്രിയാതമകവുമായ പുതിയ ശീലും ശൈലിയും ക്രമപ്പെടുകയുള്ളൂ.കാര്യമാത്ര പ്രസക്തമായ വിശേഷങ്ങള്‍‌ക്ക്‌ മാത്രമേ ഇതില്‍ ഇടമുള്ളൂ.വ്യക്തി പരമായും അല്ലാതെയും ഓരോരുത്തര്‍‌ക്കും യഥേഷ്‌ടം കിട്ടിക്കൊണ്ടിരിക്കുന്ന പ്രചാരണ പ്രസാരണ കൗതുകങ്ങള്‍ പങ്കുവെക്കാനുള്ള മാധ്യമമല്ല.സ്വന്തം അഭിരുചികളും രുചിഭേദങ്ങളും പകര്‍‌ത്താനുള്ള സങ്കേതവുമല്ല.നമ്മുടെ പ്രദേശത്തിന്റെ നാഡിമിടിപ്പുകള്‍ അടുത്തുള്ളവര്‍‌ക്കും അകലെയുള്ളവര്‍‌ക്കും ഒരുപോലെ തൊട്ടറിയാനുള്ള അവസരം ഒരുക്കാന്‍ മാത്രമാണ്‌.

മുന്നറിയിപ്പുകള്‍:
അത്യാധുനിക സൌകര്യങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ലെങ്കിലും ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മാന്യത നിര്‍‌ബന്ധമായും പാലിക്കണം. 

ഗ്രൂപ്പില്‍ ആശാസ്യകരമല്ലാത്ത ഒന്നും പോസ്റ്റ്‌ ചെയ്യാതിരിക്കലാണ്‌ അഭികാമ്യം.കണ്ടതും കേട്ടതും പങ്കുവെയ്‌ക്കുന്ന രീതി ഒഴിവാക്കി കാര്യമാത്ര പ്രസക്തമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്രമായി ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തുന്നതായിരിക്കും ഉചിതം.എല്ലാ ഓരോരുത്തരും ചുരുങ്ങിയത്‌ അര ഡസനിലെങ്കിലും കുറയാത്ത ഗ്രൂപ്പുകളില്‍ ഉണ്ടായിരിക്കാമെന്നാണ്‌ സ്ഥിതീകരിക്കാത്ത കണക്ക്‌.അതിനാല്‍ മറ്റുള്ളവരെ വെറുപ്പിക്കാന്‍ ഇടവരുന്ന സാഹചര്യം ഒഴിവാക്കപ്പെടുക തന്നെ വേണം.വ്യക്തിപരമായ ചാറ്റിങിനു ഗ്രൂപ്പിനെ ദുരുപയോഗം ചെയ്യാതിരിക്കുന്നതാണ്‌ ഭംഗി.

ഉദയം ഗ്രൂപ്പ്‌.നമുക്ക്‌ നന്മയുടെ പ്രസാരകരും പ്രചാരകരും ആവാം.അജണ്ടയനുസരിച്ചുള്ള പരിപാടികളില്‍ ഗ്രൂപ്പ്‌ പോസ്റ്റുകള്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.ഗ്രൂപ്പുമായി ബന്ധപ്പെട്ട ക്രിയാത്മകമായ അറിയിപ്പുകളൊ നിര്‍ദേശങ്ങളൊ മാത്രമേ അനുവദിക്കുകയുള്ളൂ.ആകാശത്തിന്റെ ചോട്ടില്‍ ഭൂമിക്ക്‌ മേലെ പലതും നടക്കുന്നുണ്ട്‌.അതെല്ലാം എല്ലാവരും അറിയുന്നുമുണ്ട്‌.അതൊന്നും പങ്കുവെയ്‌ക്കാതിരിക്കുക എന്നതത്രെ നമ്മുടെ നയം.
പ്രത്യേക ശ്രദ്ധയ്‌ക്ക്‌:
ഗ്രൂപ്പിലുള്ള എല്ലാ അം‌ഗങ്ങളേയും ഉള്‍‌കൊള്ളിച്ച് രാജ്യാന്തര ഉദയം ബ്രോഡ്‌കാസ്റ്റ് ക്രിയേറ്റ് ചെയ്‌തിട്ടുണ്ട്‌.അറിയിപ്പുകള്‍ അധികവും ഇതു വഴിയായിരിക്കും നല്‍‌കുക.ഗ്രൂപ്പു അം‌ഗങ്ങള്‍ ഇത്തരം സന്ദേശങ്ങള്‍ മുഖവിലക്കെടുക്കണം.ഗ്രൂപ്പ്‌ ചര്‍‌ച്ചകള്‍‌ക്ക്‌ അലോസരമുണ്ടാകാതിരിക്കാനാണ്‌ ഇത്തരത്തിലൊരു സം‌വിധാനം.