ദോഹ: ഉദയം ഇന്റര്‍ നാഷണല്‍ വാട്ട്‌സാപില്‍ ഒരുക്കുന്ന വാക്ധോരണി ഡിസംബര്‍ 3 വ്യാഴം മുതല്‍ ആരംഭിക്കും.പുലര്‍ച്ചയ്‌ക്ക് പ്രാര്‍ഥനാ ഗീതം പോസ്റ്റ് ചെയ്യപ്പെടും.തുടര്‍ന്നു അബ്‌ദുല്‍ ജലീല്‍ എം.എം യുടെ ആമുഖ സന്ദേശത്തിനു ശേഷം ഉദയം സ്ഥാപക നേതാക്കളില്‍ പ്രമുഖനായ എ.വി ഹംസ സാഹിബ് വാക്ധോരണി ഉദ്‌ഘാടനം ചെയ്യും.നമ്മുടെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു പ്രഭാതത്തെ കുറിച്ച് അഥവാ 'എന്റെ ഉദയം' എന്ന വിഷയത്തെ അധികരിച്ചായിരിക്കണം പങ്കെടുക്കുന്നവരുടെ പ്രഭാഷണം.മൂന്നു മിനിറ്റാണ് അനുവദിക്കപ്പെടുന്ന സമയം.സ്വയം പരിചയപ്പെടുത്തിയ ശേഷം സംഭാഷണം തുടങ്ങണം.ഓരോരുത്തരുടെയും ഊഴം തലേ ദിവസം അറിയിക്കും.വാക്ധോരണിയുമായി ബന്ധപ്പെട്ട വിലയിരുത്തലുകള്‍ ഗ്രൂപ്പില്‍ നടക്കും ദിവസവും നാലു പേര്‍ക്ക് അവസരം നല്‍കും.ക്രമമനുസരിച്ച് അംഗങ്ങള്‍ ക്ഷണിക്കപ്പെടും.ഉദയം ഇന്റര്‍ നാഷണല്‍ സഹോദരന്മാര്‍ക്ക് പരസ്‌പരം ശബ്‌ദത്തിലൂടെ പരിചയപ്പെടാനും ഇതു വഴി കഴിഞ്ഞേക്കും.വാക്ധോരണി നാളുകളില്‍ മറ്റു അജണ്ടകള്‍ പുനക്രമീകരിക്കും.
പ്രാദേശിക പ്രാധിനിത്യം കണക്കിലെടുത്തു കൊണ്ട് വാക്‌ധോരണി തുടങ്ങും.2 പേര്‍ക്ക് കാലത്ത് 2 പേര്‍ക്ക് മധ്യാഹ്നത്തിലും അവസരം നല്‍കും.ഇതിനു ശേഷം ഉദയം ഭാരവാഹികളില്‍ നിന്നും ഒരാള്‍ ഓരോ ദിവസവും സമാപന സന്ദേശം നല്‍കും.ആദ്യ ദിവസം വാക്‌ധോരണിയില്‍ ശബ്‌ദം നല്‍കുന്നവര്‍ സാഹിത്യകാരന്‍ സൈനുദ്ധീന്‍ ഖുറൈശി,നിരീക്ഷകന്‍ മര്‍സൂഖ് സെയ്‌തു മുഹമ്മദ്,സാമ്പത്തിക വിദഗ്ദന്‍ ഷറഫുദ്ധീന്‍ ഹമീദ്,യുവ പ്രതിഭ ബാസ്വിത് കബീര്‍ എന്നിവരായിരിക്കും.സമാപന സന്ദേശം ഉദയം പഠന വേദിയുടെ ഖത്തര്‍ ഘടകം അധ്യക്ഷന്‍ ആര്‍.വി അബ്‌ദുല്‍ മജീദ് സാഹിബ് നിര്‍വഹിക്കും.