പ്രാഥമിക ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം പൈങ്കണ്ണിയൂരും തിരുനെല്ലൂരിലും ഉണ്ടായിരുന്ന ദര്‍സ്സുകളില്‍ നിന്നും ഇസ്‌ലാമിക വിജ്ഞാനവും അറബി ഭാഷയും കരസ്ഥമാക്കി.അധ്യാപക പരിശീലനാനന്തരം അറബി ഭാഷാധ്യാപകനായി ഔദ്യോഗിക ജിവിതത്തിനു തുടക്കം.എഴുപതുകളുടെ അവസാനത്തില്‍ ഖത്തറിലെത്തി.വിവിധ മന്ത്രാലയങ്ങളില്‍ ഉദ്യോഗം വഹിച്ചു.
ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ ആദ്യകാല സജീവ സേവകനും നേതൃത്വ പദവിയും അലങ്കരിച്ചു.തൃശൂര്‍ ജില്ലാ അസോസിയേഷന്റെയും ഉദയം പഠനവേദിയുടെയും സ്ഥാപക നേതാക്കളില്‍ പ്രധാനി.തൃശുര്‍ ജില്ലയിലും വിശിഷ്യാ പുതുമനശ്ശേരി പാവറട്ടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സാമൂഹിക സേവന വിദ്യാഭ്യാസ ട്രസ്റ്റുകളില്‍ സജീവ സാന്നിധ്യം.
ദീര്‍ഘകാല പ്രവാസത്തിനു ശേഷം തിരിച്ചെത്തിയ എ.വി ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക ജില്ലാ തലത്തില്‍ നേതൃ നിരയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.പുതുമനശ്ശേരി ഖുബ ട്രസ്റ്റിന്റെ കീഴിലുള്ള മസ്‌ജിദ് ഖുബയുടെയും ഇതര കേന്ദ്രങ്ങളുടെയും നിര്‍മ്മാണത്തിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും പ്രഥമ സാന്നിധ്യം.ഭാര്യ :സഫിയ.മക്കള്‍: ജന്ന,ഫായിസ്,നാജി,അജ്‌മല്‍.