നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Akbar M.A

പുതുമനശ്ശേരി സ്വദേശിയായ എരവളപ്പില്‍ എ.കെ ഇബ്രാഹീം കുട്ടിയുടെയും തിത്തുമ്മു വിന്റെയും മകനാണ്‌.എം.എ അക്‌ബര്‍.സിവില്‍ എന്‍‌ജിനിയറിങ് ഡിപ്ലോമക്ക്‌ ശേഷം 1980 കളില്‍  ഖത്തറിലെത്തി. ദീര്‍‌ഘകാലം പ്രവാസിയായി ഖത്തറില്‍ ഉണ്ടായിരുന്നു.

പരന്ന വായനക്കാരനും സാഹിത്യാസ്വാദകനുമാണ്‌. ഇസ്‌ലാമിക ഗ്രന്ഥങ്ങളും ആനുകാലികങ്ങളും വായിക്കുന്നതിലും പഠിച്ചു മനസ്സിലാക്കുന്നതിലും കൃത്യമായ സമയം നീക്കി വെക്കുന്ന വിജ്ഞാനദാഹിയാണ്‌.

സോഷ്യല്‍ മീഡിയകളിലൂടെ ലക്ഷ്യബോധത്തോടെ പ്രവര്‍‌ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തി കൂടെയാണ്‌ അക്‌ബര്‍ .ഉദയം പഠനവേദിയുടെ സ്ഥാപകാം‌ഗങ്ങളില്‍ ഒരാളായ ഇദ്ധേഹം പഠനവേദിയുടെ തുടക്കം മുതലേയുള്ള പ്രവര്‍‌ത്തക സമിതികളില്‍ അം‌ഗമാണ്‌.

ഭാര്യ :സഫൂറ.മക്കള്‍:അഫ്ര,ആബിദു റഹ്‌മാന്‍.