ദോഹ:
ഉദയം പഠനവേദിയുടെ സജീവ അംഗങ്ങളുടെ പ്രത്യേക യോഗം ഉദയം പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ മ്യൂസിയം പാര്‍ക്കില്‍ ഒത്ത് കൂടി.
പരിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് തിരിച്ചെത്തിയ ഉദയം പ്രവര്‍ത്തകര്‍ മുഹിയദ്ദിന്‍ എന്‍ .കെ ഷംസുദ്ധീന്‍ കെ . പി ,മുഹമ്മദുണ്ണി എ .വി സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ ഷംസുദ്ധീന്‍ മാസ്റ്റര്‍ എന്നിവര്‍ക്കുള്ള സ്വീകരണാര്‍ഥം നടത്തിയ യോഗം വൈകീട്ട് 8 ന് ആരംഭിച്ച് 9.30 ന് അവസാനിച്ചു.
മേഖലയിലെ വിദ്യാഭ്യാസ വിപ്‌ളവം സാധിച്ചെടുത്ത ഷംസുദ്ധീന്‍ മാസ്‌റ്റര്‍ ഉദയം ഉദിച്ചുയര്‍ന്ന കാലം തൊട്ട് തന്റെ ഭാഗദേയത്വം ഉറപ്പ് വരുത്തിയ വ്യക്‌തിയായിരുന്നു വെന്ന് അധ്യക്ഷന്‍ പറഞ്ഞു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉദയം പഠനവേദിയ്‌ക്ക് തിരികൊളുത്തുമ്പോള്‍ ഉണ്ടായിരുന്ന സമുഹിക ഭൂമിക മാറി മറിഞ്ഞിരിക്കുന്നു.പ്രദേശത്തെ മഹല്ലുകളിലും സന്നദ്ധ സംരംഭങ്ങളിലും അറിഞ്ഞൊ അറിയാതെയൊ ഉദയം പഠനവേദിയുടെ സ്വാധീനം ഫലം ചെയ്‌തിട്ടുണ്ട്. പഴയ കാലവും ക്രമവും മാറിയ മുറയ്‌ക്ക് പുതിയ ആചാരങ്ങളും താല്‍പര്യങ്ങളും പിറവിയെടുത്തിട്ടുണ്ട്.അതിന്റെ പ്രചാരകര്‍ സാക്ഷാല്‍ മീഡിയകള്‍ തന്നെയാണെന്നതും അപകടത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത്തരം സാമൂഹിക ദൂഷ്യത്തിനെതിരെ നമ്മുടെ പ്രദേശത്ത് മുന്നിട്ട് നില്‍ക്കാന്‍ വിരലിലെണ്ണാവുന്നവര്‍മാത്രമെയുള്ളൂ. അതിനാല്‍ സമൂഹ നന്മ കാംക്ഷിക്കുന്നവര്‍ ഈ കൊച്ചു സംഘത്തോടൊപ്പം ഉണ്ടായിരിക്കുക എന്നത് അനിവാര്യമാണ്.അധ്യക്ഷന്‍ ഉപ സംഹരിച്ചു.
ശേഷം നടന്ന ചര്‍ച്ചയില്‍ ഷംസുദ്ദീന്‍ മാസ്‌റ്റര്‍ തന്റെ അധ്യാപന കാലവും ഒരു പ്രദേശത്തിന്റെ വിളക്കും വഴികാട്ടിയുമായി പരിണമിച്ച പാടൂരിലെ വിദ്യഭ്യാസ സ്‌ഥാപനത്തിന്റെ ചരിത്രവും ഹ്രസ്വമായി സദസ്സുമായി പങ്കുവച്ചു.
നന്മയുടെ പ്രസാരണത്തിനും തിന്മയുടെ വിപാടനത്തിനും ഉദയം ചെയ്‌തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും തുടര്‍ന്നും സഹകരിക്കാന്‍ സന്നദ്ധനാണെന്നും ഷംസുദ്ധീന്‍
മാസ്‌റ്റര്‍ പറഞ്ഞു.
കുഞ്ഞുമുഹമ്മദ് കെ.എച്,അബ്‌ദുല്‍ ജലീല്‍ എം എം അശ്‌റഫ് എന്‍ .പി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഷംസുദ്ധീന്‍ കെ.പി , മുഹമ്മ്ദുണ്ണി എ.വി ,എന്നിവര്‍ തങ്ങളുടെ ഹജ്ജ് അനുഭവം പങ്കുവച്ചു. ഹജ്ജിന്റെ ആത്മാവ് ഉള്‍കൊണ്ട് അത് നിര്‍വഹിക്കാന്‍ അവസരം സൃഷ്‌ടിക്കുന്ന അസോസിയേഷന്റെ സേവനം പ്രകീര്‍ത്തിക്കപ്പെട്ടു.
ഹജ്ജിന് ശേഷം ഉള്ള ജിവിതം തികച്ചും പുതിയ ഒരു അധ്യായമാണ്.ഒരു പുതിയ വീക്ഷണവും ദൌത്യവും ഓരോ ഹാജിയില്‍ നിന്നും സമൂഹത്തിന് അനുഭവവേദ്യമാകുമ്പോള്‍ മാത്രമാണ് ഹജ്ജ് കര്‍മ്മം പുണ്യമായി പരിണമിക്കുന്നത്.മുഹിയദ്ധീന്‍ എന്‍ .കെ ഉദ്ബോധിപ്പിച്ചു.
സ്ത്രീകളടക്കം അമ്പതിലേറെ പേര്‍ പങ്കെടുത്തു.