വനിതാ ദിന ചിന്തകള്‍ :മര്‍സൂഖ് സെയ്‌തു മുഹമ്മദ്.
ഇന്ന് ലോക വനിതാ ദിനം. ഇന്നത്തെ വേദികളിലും നാളത്തെ വാർത്തകളിലും ,ലിംഗ സമത്വം , സ്ത്രീ ശാക്തീകരണം, സ്ത്രീ പുരുഷ സമത്വം എന്നീ വാക്കുകൾ ഘോര ഘോരം മുഴക്കുവാൻ മാത്രം സൃഷ്ടിക്കപെടുന്ന ദിനങ്ങളുടെ ആഘോഷങ്ങളിൽപെട്ട ഒന്ന്.
ഇന്ന് ലോക വനിതാ ദിനം. ഇന്നത്തെ വേദികളിലും നാളത്തെ വാർത്തകളിലും ,ലിംഗ സമത്വം , സ്ത്രീ ശാക്തീകരണം, സ്ത്രീ പുരുഷ സമത്വം എന്നീ വാക്കുകൾ ഘോര ഘോരം മുഴക്കുവാൻ മാത്രം സൃഷ്ടിക്കപെടുന്ന ദിനങ്ങളുടെ ആഘോഷങ്ങളിൽപെട്ട ഒന്ന്.
വനിതാ
ദിനം പ്രമാണിച്ച് ഗൂഗിൾ 'ഡൂഗിൾ" എന്ന പേരിൽ "ONE DAY I WILL" എന്ന
വാചകത്തെ സമർപ്പിച്ചപ്പോൾ നമ്മുടെ ഭാരതം പതിനഞ്ചു വയസ്സുകാരിയെ ബലാൽസംഘം
ചെയ്യുക മാത്രമല്ല തീയിലിട്ടു കൊല്ലുകയും ചെയ്തു എന്ന ഒരു വാർത്താവാചകം
ഇന്ന് പുറത്ത് വിടുകയും ഭാരത പുരുഷ കേസരികൾ "ONE DIE, I KILL" എന്ന്
സമർപ്പിക്കുകയും ചെയ്തു . ഇവിടെ മണ്ണിനെ അമ്മയാക്കി പെണ്ണിനെ മണ്ണിലേക്ക്
മാറ്റപെടുന്ന "മഹത്തായ സ്നേഹം" മദിക്കുകയാണ്. പിതാവിന്റെ കൈ പിടിക്കുവാൻ
പേടിക്കുന്ന പെൺകിടാവും , ബന്ധുവാം ബന്ധങ്ങൾ ബന്ധനങ്ങൾ ആകുന്ന സമൂഹിക
അവസ്ഥയും വർത്തമാന യാഥാർത്ഥ്യങ്ങളുടെ പരിഛേദങ്ങൾ ആണ്.
ശാക്തീകരണം
വേണ്ടത് മൂല്യങ്ങളും വിധി വിലക്കുകളും യഥാവിധി പാലിക്കുക എന്നിടത്താണ്.
സ്ത്രീജന്മം ശാപ ജന്മം ആയിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും സ്ത്രീയുടെ വിവിധ
ഘട്ടങ്ങളിലെ സംരക്ഷണം പുരുഷൻറെ ബാധ്യതയാക്കുകയും സ്ത്രീയാകുന്ന
മാതാവിൻറെ കാൽചുവട്ടിലാണ് സ്വർഗ്ഗം എന്ന് പ്രഖ്യാപിക്കുകയും ചെയ്ത അതെ
ദർശനത്തെയാണ് ഇന്നിന്റെ അഭിനവ സ്ത്രീസമത്വവാദികൾ ഏറെയും വിമർശിക്കുന്നത്.
ലിംഗസമത്വം എന്ന പേരിൽ ചുംബന സമരം നടത്തിയവർ ഇന്ന് എവിടെ നിലക്കുന്നു
എന്നത് നമുക്കറിയാം.
സ്ത്രീ പുരുഷ സമത്വമല്ല നമുക്ക് വേണ്ടത് ,പകരം
പരസ്പരമുള്ള ഉത്തരവാദിതത്വങ്ങളും സംരക്ഷണങ്ങളും മനസ്സിലാക്കുകയും ,
സാമൂഹികവും വ്യക്തിപരവുമായ ധാർമിക ചുറ്റുപാടുകളെ പരിവർത്തിപ്പിക്കുകയും
പ്രചോദിപ്പിക്കുകയും ചെയ്യാൻ ഉതകുന്ന അന്തരീക്ഷം സംജാതമാക്കുകയുമാണ്
വേണ്ടത്.
മര്‍സൂഖ് സെയ്‌തു മുഹമ്മദ്.