മസ്‌ജിദ് ഖുബ ഉദ്‌ഘാടനവും സൌഹൃദ സഗമവും
പുവ്വത്തൂര്‍ : കൈരളി സെന്ററില്‍ പുതുതായി പണികഴിക്കപ്പെട്ട മസ്‌ജിദിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ചുള്ള സൌഹൃദ സംഗമം ബഹു എം എല്‍ എ ശ്രി പി എ മാധവന്‍ ഉദ്‌ഘാടനം ചെയ്യും .
ഒക്‌ടോബര്‍ 23 ന് അസ്വര്‍ നമസ്‌കാരത്തോടെയുള്ള ഉദ്‌ഘാടന കര്‍മ്മത്തിനുശേഷം നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ മത സാമൂഹിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും .
ഡോ പി എ സയ്‌ദ് മുഹമ്മദ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ജ:ആര്‍ വി മുഹമ്മദ് മൌലവി (പ്രിന്‍സിപ്പല്‍ സല്‍ സബീല്‍ അറബിക് കോളേജ് വെങ്കിടങ്ങ്),
ഡോ.അബ്‌ദുല്‍ ലത്വീഫ് ,ഫാദര്‍ നോബി അമ്പുക്കന്‍ (വികാരി പാവറട്ടി തീര്‍ഥ കേന്ദ്രം ),സ്വാമി ഗഭീരാനന്ദ ആചാര്യ (ചിന്മയ മിഷന്‍ തൃശൂര്‍ ),ശ്രി ടി.കെ തോമസ് അസി കമ്മീഷണര്‍ ഓഫ് പോലീസ് ,ബഹു എളവള്ളി പന്ചായത്ത് പ്രസിഡന്റ് ശ്രി സി എഫ് രാജന്‍ ,ബഹു.എളവള്ളി പന്ചായത്ത് മെമ്പര്‍ ശ്രീമതി ലിജ ശേഖരന്‍ എന്നിവര്‍ പങ്കെടുക്കും