വാക്‌ധോരണിയുടെ ആദ്യ ഘട്ടം:- ദിവസവും സമയവും നിശ്ചയിച്ച് ക്ഷണിച്ചു കൊണ്ട് അംഗങ്ങള്‍ക്ക് അവസരം നല്‍കിയിരുന്ന പരിപാടി ഞായറാഴ്‌ച സമാപിക്കും.രണ്ടാം ഘട്ടം വിളക്കുമാടം തിങ്കള്‍ ചൊവ്വ ബുധന്‍ എന്നീ ദിവസങ്ങളില്‍ ഉണരും.അതില്‍ പ്രഭാ പൂരം,പരസ്‌പരം,നിരീക്ഷണം എന്നീ മൂന്നു പരിപാടികള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു.പ്രഭാതത്തില്‍ ആരംഭിക്കുന്ന വിളക്കു മാടം പരിപാടിയില്‍ ആദ്യം പ്രഭാ പൂരം.ഇതില്‍ ഖുര്‍ആന്‍ വചനങ്ങളൊ പ്രവാചക പാഠങ്ങളൊ പോസ്റ്റ്‌ചെയ്യും.പ്രഭാപൂരത്തെ എന്‍.കെ മുഹിയദ്ധീന്‍ ധന്യമാക്കും.അതിനു ശേഷം ദീര്‍ഘ നേരം രാത്രി 9 വരെ പരസ്‌പരം എന്ന പരിപാടിയില്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കുള്ള തുറന്ന അവസരം പ്രധാനം ചെയ്യും.ഒടുവില്‍ നിരീക്ഷണം.ഇതില്‍ ഉദയം ഔദ്യോഗിക വക്താക്കളൊ പ്രതിനിധികളൊ സംസാരിക്കും.മൂന്നാം ഘട്ടം നെല്ലും പതിരും വ്യാഴം വെള്ളി ശനി എന്നീ ദിവസങ്ങളില്‍ നടക്കും.ഈ പരിപാടിയിലും ചര്‍ച്ചയാണ് പ്രധാനം.ഞായറാഴ്‌ച ഡിസംബര്‍ 13 ന് സമാപനം കുറിക്കും.