മുംബൈയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ബോംബെ നാദം,ബോംബെ വേദി എന്നീ ദ്വൈവാരികകളിൽ എഡിറ്റോറിയൽ ബോർഡിൽ പ്രവർത്തിച്ചു.തുടർന്ന് യു.എ.ഇ യിൽ മൂന്നു പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതം.പ്രതിരോധ മന്ത്രാലയത്തിൽ ഫിനാൻസ് ഡിപ്പാർട്ട്‌മെന്റിൽ എക്കൗണ്ടന്റായി സേവനത്തിലിരിക്കെ പ്രവാസം മതിയാക്കി.നാട്ടിൽ വിശ്രമ ജീവിതം.
അബൂദാബി കേരള ആർട്‌സ് സെന്റർ,കേരള സോഷ്യൽ സെന്റർ എന്നിവയുടെ സാരഥ്യം വഹിച്ചിട്ടുണ്ട്.മത സാമൂഹിക കലാ സാംസ്‌ക്കാരിക വിദ്യാഭ്യാസ സേവന സന്നദ്ധ മേഖലകളിൽ പ്രവർത്തനം തുടർന്നു വരുന്നു.
കൃതികൾ: പ്രകീർത്തനം എന്ന ഭക്തി ഗാനങ്ങളുടെ ആൽബം.ആലാപനം: മധു ബാലകൃഷ്‌ണന്‍, മഞ്ജരി, അഫ്‌സല്‍, വിദ്യാധരൻ മാസ്റ്റർ.
ചെറുകഥാസമാഹാരം:പുലരിയിലെ അസ്‌തമയം.പ്രസാധകർ: ജവഹർ പബ്ലിക്കേഷൻസ്, കോഴിക്കോട്.
കഥാ സമാഹാരം:സാഗര സീമകൾ.പ്രസിദ്ധീകരണത്തിന് തയ്യാറാകുന്നു.
ഇനിയും പേരു നൽകാത്ത കവിതാ സമാഹാരം,പണിപ്പുരയിൽ.
നല്ല പാതി നെഫീസ.മകൻ:ഡോ.ഷാനവാസ്.മകൾ:ഷൈമ.