1929 ലാണ് മതിലകത്ത് വീട്ടില്‍ അഹമ്മദ് എന്ന മോനുക്കയുടെ ജനനം.കൗമാരക്കാരനായിരിക്കേ തന്നെ നാടുവിട്ട മോനുക്ക 1947 ല്‍ രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍ ബോംബെയിലായിരുന്നു.തിരുനെല്ലുര്‍ എ.എം.എല്‍.പി സ്‌കൂളില്‍ അഞ്ചാം തരം വരെ പഠിച്ചിട്ടുണ്ട്.അഥവാ 1935 മുതല്‍ 1940 വരെ.രണ്ട് വര്‍ഷം പുവ്വത്തൂര്‍ സെന്റ് ആന്റണീസിലും പഠിച്ചു.എട്ടാം തരത്തില്‍ പഠനം ആരംഭിച്ച കാലത്തായിരുന്നു പിതാവിന്റെ മരണം.അതോടെ പഠനവും അവസാനിപ്പിച്ച് ബോംബെയിലേയ്‌ക് വണ്ടി കയറി.
ചിര പുരാതന മഹല്ല് പള്ളിയുടെ ആദ്യത്തെ പുനരുദ്ധരണത്തിന് നേതൃത്വം കൊടുത്തവരില്‍ മുന്‍ നിരയിലുണ്ടായിരുന്നു.1969 ല്‍ പള്ളി ഉദ്‌ഘാടനം ചെയ്യപ്പെട്ട ശേഷം മദ്രസ്സയുടെ പുനര്‍ നിര്‍മ്മാണവും നടന്നു.തയ്യപ്പില്‍ സെയ്‌തുക്കയും മോനുക്കയുമായിരുന്നു മദ്രസ്സയുടെ പണികള്‍ നോക്കി നടത്തിയത്.
കടല്‍ കടന്നുള്ള പ്രവാസം തുടങ്ങും മുമ്പ് കേരളീയരുടെ ആശാ കേന്ദ്രമായിരുന്ന ബോംബെയില്‍ മഹല്ല് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിലും പ്രവര്‍ത്തന നിരതമാക്കുന്നതിലും പ്രധാന പങ്കു വഹിച്ചവരില്‍ പ്രധാനിയാണ് മോനുക്ക..നാട്ടിലും ബോംബെയിലും മഹല്ലിന്റെ ഉന്നമനത്തിനായി അശ്രാന്തം
പരിശ്രമിച്ചവരില്‍ നേതൃ നിരയിലുണ്ടായിരുന്ന വ്യക്തിത്വമാണ് മതിലകത്ത് അഹമ്മദ് എന്ന മോനുക്ക.
ഇന്ത്യന്‍ നാഷനല്‍ കോഗ്രസ്സിന്റെ വിവിധ പ്രാദേശിക ഘടകങ്ങളില്‍ സജീവ സന്നിധ്യമായിരുന്നു.തിരുനെല്ലൂര്‍ മഹല്ല് ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ട മതിലകത്ത് അഹമ്മദ് സാഹിബ്.
2019 മെയ് 29 ന് നാട്ടുകാരുടെ സ്‌നേഹ നിധിയായ മോനുക്ക വിട പറഞ്ഞു. മെയ് 30 വ്യാഴാഴ്‌ച കാലത്ത് 11 മണിക്ക് മഹല്ല് തിരുനെല്ലൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.ഭാര്യ: ഫാത്വിമ.മക്കള്‍:- അബ്‌ദുല്‍ അസീസ്,അബ്‌ദുല്‍ ലത്വീഫ്,അബ്‌ദുല്‍ സലാം,അബ്‌ദുല്‍ കലാം,അബ്‌ദുല്‍ കബീര്‍,ഷരീഫ,ജമീല.