പാവറട്ടി:പുവ്വത്തൂര്‍ എം.കെ അബ്ബാസ് സാഹിബ് (72) ഹൃദയാഘാതത്തെ
തുടര്‍ന്ന് മരണമടഞ്ഞു.മുസ്‌ലിം വീട്ടില്‍ കുറ്റിക്കാട്ട് കുഞ്ഞു
മൊയ്‌തു മുസ്‌ല്യാരുടെ മകനാണ് അബ്ബാസ് ഹാജി.ദുബായിലുള്ള മകളുടെ വസതിയില്‍
വെച്ചായിരുന്നു അന്ത്യം.ഖബറടക്കം ഷാര്‍ജയില്‍ നടന്നു.
സാമൂഹ്യ സേവന രംഗത്ത് മുന്‍ നിരയിലുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അബ്ബാസ് സാഹിബ്.തന്റെ വസതിയോട് ചേര്‍ന്ന് അതിമനോഹരമായ ദൈവ ഗേഹം പടുത്തിയര്‍ത്തി പരലോകത്ത് സ്വര്‍ഗ്ഗീയമായ ഭവനം കിനാവ് കണ്ട ദീര്‍ഘ വീക്ഷണമുള്ള വ്യക്തിത്വമായിരുന്നു.ആരും ഒന്നു നോക്കിപ്പോകുന്ന കണ്ണായ സ്ഥലത്ത് കണ്ണിലുണ്ണി പോലെ ശില്‍പ ഭംഗിയുള്ള പള്ളി പടുത്തുയത്തുകയും തുടര്‍ന്നുള്ള പരിപാലനത്തില്‍ ഒരു വിഹിതം മാറ്റിവെക്കാന്‍ സന്നദ്ധനാകുകയും ചെയ്‌ത മാതൃകാ പുരുഷനായിരുന്നു അദ്ദേഹം.എല്ലാ കാര്യത്തിലും കൃത്യമായ നിലപാടും നിരീക്ഷണവും കാത്തു സൂക്ഷിച്ചിരുന്നു. പ്രത്യക്ഷത്തില്‍ കാര്‍ക്കശ്യക്കാരനായിരുന്നു.പക്ഷെ എല്ലാം തന്റെ ആത്മാര്‍ഥമായ ശ്രമങ്ങള്‍ അക്ഷരാര്‍ഥത്തില്‍ നടപ്പിലാകാനും പൂര്‍ണ്ണതയിലെത്താനും ആയിരുന്നു എന്നതത്രെ യാഥാര്‍ഥ്യം.
ഖുബ മസ്‌ജിദ് ഒരു പ്രദേശത്തിന്റെ സാംസ്‌ക്കാരിക കേന്ദ്രമായി മാറുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഭാവന.പള്ളിക്ക് വേണ്ടി നീക്കിവെച്ച സ്ഥലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം 2011 ഒക്‌ടോബര്‍ മാസത്തിലായിരുന്നു സമര്‍പ്പണം.
ഭാര്യ:-സൗദ.മക്കള്‍ ഫൈസല്‍ അബ്ബാസ്,സലീന്‍ അബ്ബാസ്,അമീന അബ്ബാസ്.മരുമക്കള്‍ : ഫായിസ് അക്‌ബര്‍ ഹബീബ്,അഫീഫ് ഇബ്രാഹീം.പേരമക്കള്‍:-സാറ,ഫറാഹ്,റയാന്‍.സഹോദരങ്ങള്‍:-പരേതരായ മുസ്‌തഫ, ഹംസു എന്നിവരും ജബ്ബാര്‍,ഹമീദ്,അബ്‌ദു സമദ്, അബ്‌ദുല്‍ അസീസ്.
പ്രദേശത്തെ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍ കൂട്ടായി മാറിയ മനോഹരമായ മസ്‌ജിദിനും പ്രശംസാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്കും അര്‍ഹമായ പ്രതിഫലം നല്‍കി നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.
=========
അസീസ് മഞ്ഞിയില്‍