നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, April 28, 2021

കോവിഡ്‌ ജാഗ്രത

മുല്ലശേരി ∙ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ പഞ്ചായത്തിൽ  144 പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കർശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ പഞ്ചായത്ത് തല പ്രതിരോധ സമിതി തീരുമാനിച്ചു.
 
മുല്ലശ്ശേരി ബ്ലോക് പരിധിയിലുള്ള മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളും പാവറട്ടി ഗ്രാമപഞ്ചായത്ത് മുഴുവന്‍  വാര്‍ഡുകളും എളവള്ളി ഗ്രാമപഞ്ചായത്ത് എല്ലാ വാര്‍ഡുകളും കണ്ടയിന്‍‌മന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്‌.
 
പൊലീസ് പട്രോളിങ് ശക്തമാക്കും.പൊതു സ്ഥലങ്ങളിൽ നാലുപേര്‍ കൂടുതൽ ഒത്തുചേരാൻ പാടില്ല. വിവാഹം തുടങ്ങിയ ചടങ്ങുകൾക്ക് പത്തു പേർ മാത്രമായി നിജപ്പെടുത്തി.

കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച  വാർഡുകളിൽ അവശ്യ സാധനങ്ങളുടെ കടകൾ മാത്രമേ തുറക്കാവൂ. മറ്റു വാർഡുകളിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മുതൽ തുറക്കാം. വൈകിട്ട് 6 ന് അടയ്ക്കണം. കണ്ടെയ്ൻമെന്റ് സോണിൽ പൊതു ഗതാഗതത്തിന് തടസമുണ്ടാകാത്ത രീതിയിൽ ഒരു റോഡൊഴികെ ബാക്കി റോഡുകളിലെല്ലാം ഗതാഗതം നിരോധിച്ചു. ആരാധാനലായങ്ങളിൽ ആൾക്കൂട്ടം പൂർണമായി ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്തണം. നിയമങ്ങൾ ലംഘിക്കുന്നവർക്കും ലംഘിക്കാൻ പ്രേരിപ്പിക്കുന്നവർക്കുമെതിരെ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജ്, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഷീബ വേലായുധൻ, എസ്ഐ ആർ.പി.സുജിത്ത്, സിഎച്ച്സി മെഡിക്കൽ സൂപ്രണ്ട് ഡോ.സജിത ബീഗം, എച്ച്എസ് കെ.ജി.ഗോപിനാഥ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 
--------------
മീഡിയ