ദോഹ:ഉദയം പഠാനവേദി ഖത്തര്‍ ഘടകം സംഘടിപ്പിക്കുന്ന ഇഫ്‌താര്‍ സംഗമം ജൂലായ് 26 വ്യാഴാഴ്‌ച വക്‌റയിലെ ബര്‍വ വില്ലേജിലുള്ള റൊട്ടാന റസ്‌റ്റോറന്റില്‍ വെച്ച് നടക്കും .
വൈകീട്ട് 04.30 ന് വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് യാസീന്‍ ഇതിവൃത്തമാക്കിക്കൊണ്ടുള്ള ക്വിസ്സ് പരിപാടിയോടെ സംഗമം ആരംഭിയ്‌ക്കും .
ഉദയം ഖത്തര്‍ ഘടകം പ്രസിഡന്റ് കെ.എച് കുഞ്ഞുമുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അശറഫലി അസ്‌ഹരി നസ്വീഹത്ത് നടത്തും .
ഉദയം പഠനവേദിയുടെ സകാത്ത് സമാഹരണോദ്‌ഘാടനത്തോടൊപ്പം കഴിഞ്ഞവര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്‌ത വിവരണം അവതരിപ്പിയ്‌ക്കും .
ഒരു പ്രദേശത്തിന് തന്നെ മാതൃകയാകും വിധം പാടൂര്‍ ചിറയ്‌ക്കല്‍ പണികഴിപ്പിച്ച ഉദയം ഭവന പദ്ധതിയുടെ മറ്റൊരു സംരംഭം പൈങ്കണ്ണിയൂരില്‍ തുടക്കം കുറിക്കുന്നതിന്റെ പൂര്‍ത്തീകരണം ലക്ഷ്യം വെച്ചുള്ളതാണ് വരും നാളുകളിലെ സകാത്ത് സമാഹരണമെന്ന് സെക്രട്ടറി വി.വി അബ്‌ദുല്‍ ജലീല്‍ അറിയിച്ചു.