തൃശൂര്‍:ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിശിഷ്യാ വിദ്യാഭ്യാസ രംഗത്ത് വിപ്‌ളവകരമായ ഔന്നത്യത്തിന് ജി.ഐ.ഒ എന്ന സുഭദ്രവും സുശക്തവുമായ കണ്ണിയില്‍ അണിചേര്‍ന്ന് പ്രവര്‍ത്തന നിരതമാകേണ്ടത് കാലഘട്ടത്തിന്റെ തേട്ടമത്രെ.തൃശുര്‍ ജില്ലാ ജമാഅത്തെ ഇസ്‌ലാമി പ്രസിഡന്റ് എം.എ ആദം സാഹിബ് പറഞ്ഞു.സമൂഹത്തിലെ സാംസ്‌കാരികമായ മുന്നേറ്റത്തില്‍ സ്‌ത്രീയുടെ പ്രാധിനിത്യം അനിഷേധ്യമത്രെ.പ്രസ്‌തുത പ്രാധിനിത്യത്തെ യഥാ സമയങ്ങളില്‍ പരിപോഷിപ്പിച്ച് കൊണ്ടിരിക്കുന്ന ഉത്തരവാദിത്വമുള്ള സംഘവും സംഘടനയുമാണ് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ എം.എ ആദം സാഹിബ് ഓര്‍മ്മിപ്പിച്ചു.ജി.ഐ.ഒ തൃശൂര്‍ ജില്ല ഘടകം സംഘടിപ്പിച്ച ഹയര്‍ സെക്കന്ററി കോണ്‍ഫറന്‍സ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ മുസ്‌ലിംകളും ചരിത്രവും രാഷ്‌ട്രീയവും,ക്യാമ്പസ് രാഷ്‌ട്രീയ ഇടപെടല്‍,നവ സ്‌ത്രീ വാദങ്ങള്‍ ആയിഷയിലേയ്‌ക്കുള്ള ദൂരം തുടങ്ങിയ വിഷയങ്ങളില്‍ യഥാ ക്രമം നവാസ് കെ.എസ്,ഷഫ്‌റിന്‍ കെ.എം,നൗഷബ നാസ് തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.
ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ഇര്‍ഫാന കെ.ഐ യുടെ ഖുര്‍ആന്‍ പഠനത്തോടെ ആരംഭിച്ച കോണ്‍ഫറന്‍സില്‍ ജി.ഐ.ഒ തൃശൂര്‍ ജില്ല പ്രസിഡന്റ് ഫാത്വിമ ജുമാന അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കണ്‍വീനര്‍ ജിന്‍സിയ പി.എ സ്വാഗതം ആശംസിച്ചു.
ഹിബ മഞ്ഞിയില്‍,മഹ്‌ഫൂസ മന്‍സൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പരിപാടി റഹ്‌മത്തുന്നിസ വി.എയുടെ സന്ദേശത്തോടെ സമാപനം കുറിച്ചു.