പാവറട്ടി:ഉദയം പഠനവേദിയുടെ ആഭിമുഖ്യത്തില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്കരണ പരിപാടികള്‍ പ്രദേശത്തെ പല ഭാഗങ്ങളിലും സംഘടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ആകര്‍ഷകമായിരുന്നു ഖുബ പരിസരത്ത് സംഘടിപ്പിക്കപ്പെട്ട ബോധവത്കരണ പരിപാടികള്‍. സെക്രട്ടറി ആര്‍ വി എസ് തങ്ങള്‍ അറിയിച്ചു.
പ്രദേശത്തെ സാംസ്‌കാരിക നായകന്മാരും സാമൂഹിക രാഷ്‌ട്രീയ രംഗത്തെ വ്യക്തിത്വങ്ങളും പങ്കെടുത്ത പരിപാടി പാവറട്ടി എസ് ഐ രാധാകൃഷ്‌ണണന്‍ ഉദ്‌ഘാടനം ചെയ്‌തു.
വിദ്യാര്‍ഥികളുടെ പ്രബന്ധങ്ങളും കലാ സാഹിത്യരചനകളും ബോധവത്കരണത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.