നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Irshad Abdullah

ഇര്‍‌ഷാദ്‌ അബ്‌ദുല്ല വേത്തില്‍ തിരുനെല്ലൂര്‍.നല്ല ഭാഷാ പരിജ്ഞാനം.ഉയര്‍‌ന്ന ചിന്തയും ഗവേഷണ തല്‍പരനും.കണക്കില്‍ കണക്കിനു വിവരവും യോഗ്യതയും.കണക്ക്‌ അധ്യാപക വൃത്തിയിലൂടെ ഒരുപാട്‌ ശിഷ്യ ഗണങ്ങള്‍ ഉള്ള വ്യക്തി.അധ്യാപനം തൊഴിലായി സ്വീകരിച്ച്‌ പാടൂര്‍ മഹല്ല്‌ പരിധിയില്‍ താമസിക്കുന്നു.ജില്ലയിലും പരിസര പ്രദേശങ്ങളിലും വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും സെമിനാറുകളിലും ബോധ വല്‍‌കരണ പരിപാടികളിലും സ്ഥിര സാന്നിധ്യം.

ഷം‌സുദ്ദീന്‍ മാഷുടെ പ്രിയപ്പെട്ട ശിഷ്യനാണ്‌ ഇര്‍‌ഷാദ്‌.കണക്കില്‍ ബിരുദാനന്തര ബിരുദം.അറബി,ഇം‌ഗ്‌ളീഷ്‌ തുടങ്ങി വിവിധ ഭാഷകളില്‍ പരിജ്ഞാനമുണ്ട്‌.നല്ല കയ്യക്ഷരക്കാരന്‍.പഠനകാലത്ത്‌ തന്നെ അധ്യാപക വൃത്തി സ്വീകരിച്ചിരുന്നു.ജനസേവന രം‌ഗത്ത് പ്രവാസ കാലത്തും ശേഷവും സജീവമാണ്‌.അന്തര്‍ ദേശീയ തലത്തിലെന്ന പോലെ അധ്യാപക വൃത്തിയില്‍ ഏര്‍‌പ്പെടാന്‍ പ്രവാസകാലത്ത് കഴിഞ്ഞിരുന്നു.വിവിധ ദേശ ഭാഷക്കാര്‍ ഇര്‍‌ഷാദിന്റെ ശിഷ്യഗണങ്ങളില്‍ ഉണ്ട്‌.ഏറെ ഇഷ്‌ടപ്പെട്ട വിഷയം കണക്ക്‌ തന്നെ.ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പോലും ഈ താല്‍പര്യം പ്രകടമായിരുന്നു.

കണക്ക്‌ പഠനം പ്രയാസപ്പെട്ടതാണെന്ന വിദ്യാര്‍‌ഥികളുടെ പൊതു വിലയിരുത്തല്‍ ഇര്‍‌ഷാദിനെ അസ്വസ്ഥനാക്കുന്നുണ്ട്‌.ഇതിനുള്ള പരിഹാരം ഇര്‍‌ഷാദിന്റെ അജണ്ടയില്‍ സജീവമാണ്‌.ഇതിന്റെ പോഷണവും പുരോഗതിയും ലക്ഷ്യം വെച്ച്‌ ഇക്വേഷന്‍ അക്കാഡമി എന്ന വിദ്യാഭ്യാസ പഠന ശിബിരം തന്നെ ഇര്‍‌ഷാദ്‌ പ്രാരം‌ഭം കുറിച്ചിരിക്കുന്നു.വിജ്ഞാന കുതുകികളെ ഏറെ ആകര്‍‌ഷിച്ചു കൊണ്ടിരിക്കുന്ന ഈ പദ്ധതിയെ പ്രശം‌സിച്ചു കൊണ്ടും പ്രോത്സാഹിപ്പിച്ചു കൊണ്ടും‌ വിവിധ തലങ്ങളില്‍ നിന്നും നല്ല പ്രതികരണങ്ങളാണ്‌ ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഭാര്യ: ഹസീന (എം.എസ്‌.സി ഫിസിക്‌സ്‌) മക്കള്‍ ഹനാന്‍, ഹനിയ,ലിയാന.മക്കളെല്ലാവരും പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മികവ്‌ പുലര്‍ത്തുന്നവരാണ്‌.മൂത്ത മകള്‍ ഹനാന്‍ ഇര്‍‌ഷാദ്‌ ഇം‌ഗ്ലീഷ്‌ സാഹിത്യത്തില്‍ താല്‍‌പര്യമുള്ള നല്ല പ്രതിഭയാണ്‌. ഇര്‍‌ഷാദ്‌ അബ്‌ദുല്ല പ്രവാസം മതിയാക്കി നാട്ടിലുണ്ട്‌.
---------
ഇര്‍‌ഷാദ്‌ അബ്‌ദുല്ല വേത്തില്‍ എന്ന കണക്കിന്റെ മാന്ത്രികന്റെ പ്രയത്‌‌നം അം‌ഗീകരിക്കപ്പെടണം എന്ന്‌‌ പ്രാദേശിക കൂട്ടായ്‌‌മകള്‍ അഭിപ്രായപ്പെട്ടു.
.............
ഇർഷാദ് അബ്‌‌ദുല്ല എന്ന സൗമ്യ ശീലനായ പ്രതിഭ നമുക്കിടയിൽ ഉണ്ടായിരുന്നു എന്ന യാഥാർത്ഥ്യം കുറച്ചൊന്നുമല്ല എന്നെ വിസ്‌‌മയിപ്പിച്ചത്.

അദ്ദേഹത്തിന്റെ സ്‌പീഡ്‌മാത്‌‌സ്‌ ട്രിക് എന്ന 11 ന്റെ മായാജാലം തീർത്ത വീഡിയോ കൂടി കണ്ട് കഴിഞ്ഞപ്പോൾ ആ  യഥാർത്ഥ പ്രതിഭയുടെ തിളക്കം അനുഭവിച്ചറിയുകയും ചെയ്‌‌തു.

പതിനൊന്നിന്റെ പെരുക്കങ്ങൾ അങ്ങനെ കൊട്ടിക്കയറിയപ്പോൾ കണക്ക് എന്ന വിഷയം , (വാസ്തവത്തിൽ അങ്ങനെ അല്ലാതിരുന്നിട്ടും ) ഇത്രയും എളുപ്പമോ എന്ന് തോന്നിപ്പോയി.

പതിനൊന്നിന്റെ ഗുണിത രസങ്ങൾ സ്വന്തമായി ക്രമീകരിക്കുകയും അതിന്റെ ദീർഘവീക്ഷണമുള്ള സാധ്യതയെ ഏറ്റവും ലളിതവും സുന്ദരവുമായി ഈ വീഡിയോവിൽ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.
അതോടൊപ്പം എന്നെ ആകർഷിച്ചത് ഇർഷാദിന്റെ പ്രസന്റേഷൻ ആണ്.

അയത്‌‌ന ലളിതമായി, ആംഗലേയ ഭാഷയിൽ പരിജ്ഞാനം ഇല്ലാത്തവർക്കു കൂടി മനസ്സിലാക്കാവുന്ന വിധത്തിലുള്ള അദ്ദേഹത്തിന്റെ വൈശിഷ്ഠ്യമേറിയ അദ്ധ്യാപന / അവതരണ ശൈലി അദ്ധ്യാപകവൃത്തിയിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും ( വ്യക്തികൾക്കും ) അനുകരിക്കാവുന്ന മികച്ച മാതൃക എന്ന് അഭിപ്രായപ്പെടുന്നതിൽ സന്തോഷമുണ്ട്.

ഗണിത ശാസ്ത്ര രംഗത്ത്  ഇർഷാദിന്റെ സംഭാവനകൾ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു. പ്രാർത്ഥിക്കുന്നു.
സ്നേഹാശംസകൾ ...!
.............
റഹ്‌‌മാന്‍ തിരുനെല്ലൂര്‍