ഖാദർ,ഐഷ ദമ്പതികളുടെ പത്ത് മക്കളിൽ ആറാമത്തവനായി 1959 ജൂലായ് 7 നാണ് അബ്‌ദുല്‍ അസീസിന്റെ ജനനം.
തൃശൂർ ജില്ലയിലെ മുല്ലശ്ശേരി തിരുനെല്ലൂർ പൗര പ്രമുഖനായിരുന്ന രായം മരക്കാർ വീട്ടിൽ മഞ്ഞിയിൽ ബാപ്പുട്ടി സാഹിബിന്റെ മകൻ ഖാദർ മഞ്ഞിയിലാണ് അബ്ദുൽ അസീസിന്റെ പിതാവ്. 1982 ൽ പിതാവ് ഇഹലോക വാസം വെടിഞ്ഞു. പാരമ്പര്യ ഭിഷഗ്വരന്മാരിൽ പ്രസിദ്ധനായിരുന്ന തൊയക്കാവ് ഏർച്ചം വീട്ടിൽ അമ്മുണ്ണി വൈദ്യരുടെ മകള്‍ ഐഷയാണ് മാതാവ്.2017 ഒക്‌ടോബര്‍ 5 ന് തൊണ്ണൂറ്റിയൊന്നാമത്തെ വയസ്സില്‍ ഉമ്മ പരലോകം പൂകി.
1980 ൽ ആയിരുന്നു പ്രവാസത്തിന്റെ തുടക്കം.1985 ലായിരുന്നു വിവാഹം.1999 അവസാനം വരെ കുടുംബം ദോഹയിലുണ്ടായിരുന്നു.അഞ്ച് മക്കളുടെ പിതാവ്.ഖത്തറിലെ മാഫ്‌കൊ എന്ന സ്ഥാപനത്തില്‍ ജോലി.മൂത്ത മകന്‍ അബ്‌സ്വാര്‍ പതിമൂന്നാമത്തെ വയസ്സില്‍ പരലോകം പൂകി.രണ്ടാമത്തെ മകന്‍ അന്‍സാര്‍ അന്തര് ദേശീയ ഓണ്ലൈന് സ്ഥാപനമായ ആമസോണ് ചെന്നൈ ഓഫീസില് ജോലി ചെയ്യുന്നു.
തൃശൂര് കല്ലയില്‍ ഇസ്‌ഹാക് സാഹിബിന്റെ മകള്‍ ഇര്ഫാനയാണ് അന്സാറിന്റെ നല്ല പാതി.മുന്നാമത്തെ മകള്‍ ഹിബ, വലപ്പാട് നമ്പൂരി മഠത്തില് മന്‍സൂര്‍ സാഹിബിന്റെ മകന്‍ മുഹമ്മദ് ഷമീറാണ് ഹിബമോളുടെ പ്രിയതമന്.
നാലമത്തെ മകന്‍ ഹമദ് പഠനാനന്തരം ബംഗ്ളുരുവില് ഐ.ടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.താഴെയുള്ള മകള്‍ അമീന പുതുമനശ്ശേരി സര്സയ്യിദ് ഇംഗ്ളീഷ് മീഡിയത്തില് പഠിച്ചു കൊണ്ടിരിക്കുന്നു. സര്ഗസിദ്ധികളാല് അനുഗഹിക്കപ്പെട്ട മക്കള്‍ എല്ലാവരും ധാര്മ്മിക സനാതന മൂല്യങ്ങളിലൂന്നിയ പ്രവര്ത്തനങ്ങളില് തല്പരരാണ്.
പാലയൂര് ഐക്കപ്പറമ്പില്‍ പരീകുട്ടി സാഹിബിന്റെ മകള്‍ സുബൈറയാണ് ഭാര്യ.അൻസാർ, ഹിബ , ഹമദ്, അമീന,പതിമൂന്നാം വയസ്സിൽ പൊലിഞ്ഞു പോയ ബാലപ്രതിഭ അബ്സ്വാർ എന്നിവരാണ് മക്കൾ.മരുമകന് :- മുഹമ്മദ് ഷമീര്‍ നമ്പൂരി മഠം.മരുമകള്:-ഇര്‍ഫാന ഇസ്‌ഹാക് കല്ലയില്‍
2000 മുതല്‍ മുല്ലശ്ശേരി ആരോഗ്യ കേന്ദ്രത്തിനു തൊട്ടാണ് താമസം.വിശാല മഹല്ലിനും പ്രദേശത്തിനും വേണ്ടി സാധ്യമാകുന്ന സേവനങ്ങളില്‍ സഹകരിച്ചു വരുന്നു.
2006 മുതല്‍ മുതല്‍ മാഫ്‌കൊ ഹെഡ് ഓഫിസിന്റെ കീഴിലുള്ള ഫാക്ടറി അനുബന്ധ ജോലിയിലേയ്ക്ക് മാറി.2010 വരെ ഫാക്ടറിയുടെ ഓഫീസ് ചുമതലകളില് തുടര്ന്നു.2010 മുതല്‍ പ്രവാസ ജീവിതത്തിന് അര്ധ വിരാമം നല്കി.
2019 അവസാനം മുതല്‍ മുതല്‍ ഓഫീസ് അഡ്മിനിസ്ട്രേഷന് പുതിയ ചില മാറ്റങ്ങള്ക്ക് വിധേയമായി.ജോലിയില് അനിശ്ചിതത്വം ഉണ്ടായി
2020 ല് ഒരു വ്യാഴവട്ട കാലത്തെ ഇടവേളക്ക് ശേഷം തമീമ ട്രേഡിങ് വിഭാഗത്തില് വീണ്ടും നിയമിതനായി.