നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Kabir V.M

തിരുനെല്ലൂര്‍ സ്വദേശീയായ മുഹമ്മദ്‌ വി.പി യുടെ മകനാണ്‌ കബീര്‍ വി.എം.ദശാബ്‌ധത്തിലധികമായി മഹാരാഷ്‌ട്രയിലെ പൂനയിലാണ്‌ കുടും‌ബ സമേതം താമസിക്കുന്നത്‌.സാം‌സ്‌കാരിക സാമൂഹിക രാഷ്‌ട്രീയ രം‌ഗങ്ങളില്‍ പൂനയില്‍ അറിയപ്പെടുന്ന പ്രവര്‍‌ത്തകനാണ്‌ കബീര്‍.പൂനയിലെ വിവിധ ആശയാദര്‍‌ശങ്ങളിലുള്ളവരുടെ കൂട്ടായ്‌മയായ പൂന ജമാ‌അത്തിന്റെ ജനറല്‍ സെക്രട്ടറിയാണ്‌. പൂന ലയണ്‍‌സ്‌ ക്ലബ്ബിലും മനുഷ്യാവകാശ സമിതികളിലും ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട്‌.പഠന മനനങ്ങള്‍‌ക്കും വിശാലമായ വായനയ്‌ക്കും ഇദ്ധേഹം സമയം കണ്ടെത്തുന്നുണ്ട്‌.

ലയണ്‍‌സ്‌ ക്ലബ്ബ്‌ ഇന്റര്‍ നാഷണല്‍ പൂന ചാപ്‌റ്ററിന്റെ സെക്രട്ടറിയാണ്‌ വി.എം കബീര്‍.ദൗത്യം ഏറ്റെടുത്ത്‌ ചുരുങ്ങിയ കാലത്തിനുള്ളില്‍ നടത്തപ്പെട്ട സേവനങ്ങള്‍ പരിഗണിച്ച്‌ ലയണ്‍‌സ്‌ ഇന്റര്‍ നാഷണലിന്റെ ബസ്‌റ്റ് സെക്രട്ടറി പുരസ്‌കാരത്തിന്‌ അര്‍‌ഹനായിട്ടുണ്ട്.നിര്‍‌ധനരും നിരാലം‌ബരുമായവര്‍ക്കുള്ള താങ്ങും തണലുമാകുന്നതില്‍ നിസ്‌തുലമായ സേവനമാണ്‌ കബീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടന്നതെന്ന്‌ പ്രശംസാ പത്രം സാക്ഷ്യപ്പെടുത്തുന്നു.
വി.എം കബീര്‍ ഉദയം പഠനവേദിയുടെ സം‌രം‌ഭങ്ങളെ ഏറെ വിലമതിക്കുകയും പഠനവേദിയുമായി സഹകരിക്കുകയും ചെയ്യുന്ന സഹൃദയനാണ്‌.