അന്‍സാര്‍ അബ്‌ദുല്‍ അസീസ് 1992 ലാണ് ജനനം.അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍ - സുബൈറ ഐക്കപ്പറമ്പില്‍ ദമ്പതികളുടെ രണ്ടാമത്തെ പുത്രന്‍.ഡിഗ്രി പൂര്‍ത്തീകരിച്ചതിന്റെ ശേഷം ഉപരി പഠനം പുരോഗമിക്കുന്നതിന്നിടയിലാണ് ആമസോണ്‍ എന്ന കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്.
പിതാവില്‍ നിന്നുള്ള സാഹിത്യ പാരമ്പര്യം എന്നതിലുപരി പതിമൂന്നാം വയസ്സില്‍ വിടപറഞ്ഞ ജേഷ്‌ഠ സഹോദരന്‍ ബാല പ്രതിഭ അബ്‌സാറില്‍ നിന്നുള്ള പ്രചോദനം വായനയിലും എഴുത്തിലും പ്രഭാഷണ കലയിലും സ്വാധീനം ചെലുത്തി എന്നതായിരിക്കണം കൂടുതല്‍ ശരി.
പിതാവില്‍ നിന്നുള്ള സാഹിത്യ പാരമ്പര്യം എന്നതിലുപരി പതിമൂന്നാം വയസ്സില്‍ വിടപറഞ്ഞ ജേഷ്‌ഠ സഹോദരന്‍ ബാല പ്രതിഭ അബ്‌സാറില്‍ നിന്നുള്ള പ്രചോദനം വായനയിലും എഴുത്തിലും പ്രഭാഷണ കലയിലും സ്വാധീനം ചെലുത്തി എന്നതായിരിക്കണം കൂടുതല്‍ ശരി.
ഹൈസ്‌കൂള്‍ പഠനത്തിനു ശേഷമാണ് വായനയിലും രചനകളിലും കൂടുതല്‍ തല്‍പരനായത്.ഇസ്‌ലാമിക യുവജന പ്രസ്ഥാനത്തിന്റെ പ്രാദേശിക മേഖലാ ജില്ലാ തല സമിതികളില്‍ അംഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.യുവജന പ്രസ്ഥാനത്തിന്റെ ജില്ലാ നേതൃത്വ പദവികളിലും സേവനമനുഷ്‌ടിച്ചിട്ടുണ്ട്. പ്രസ്‌തുത സംഘടനാ ചിട്ടവട്ടങ്ങളുടെ പഠന മനന സഹവാസം വൈജ്ഞാനിക രംഗത്ത് കൂടുതല്‍ മികവ് പുലര്‍ത്താനും അന്വേഷണങ്ങള്‍ നടത്താനും പ്രോത്സാഹനം ലഭിച്ചു.ജീവിതാനുഭവങ്ങള്‍ പകര്‍ത്തി വെക്കുന്നതിലും പങ്കുവെക്കുന്നതിലുമാണ് കൂടുതല്‍ പ്രാവീണ്യം.കവിതാ രചനയെക്കാള്‍ പാരായണം ചെയ്യാനും ആസ്വദിക്കാനുമാണ് അന്‍സാറിന് താല്‍പര്യം.യൂണിവാഴ്‌സിറ്റി തലത്തിലുള്ള ഇംഗ്‌ളീഷ് കവിതാലാപനത്തില്‍ അംഗീകാരവും നേടിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കുള്ള പഠന പ്രചോദന ശിക്ഷണങ്ങള്‍ നല്‍കുന്നതിലും, സംഘാടനത്തിലും,സാഹിത്യത്തിലും,പ്രഭാഷണ കലയിലും മികവ് തെളിയിക്കാന്‍ അവസരങ്ങളുണ്ടായി.വെന്മേനാട് എം.എ.എസ്.എം വിദ്യാലയത്തിലെ സീനയര്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ട വിശേഷാല്‍ പഠന ശിബിരങ്ങളില്‍ പിതാവിനൊപ്പം അധ്യാപകനായി അന്‍സാര്‍ തന്റെ പ്രാഗത്ഭ്യം അടയാളപ്പെടുത്തിയിട്ടുണ്ട്.
അബ്‌സാര്‍,ഹിബ,ഹമദ്,അമീന എന്നിവര്‍ സഹോദരങ്ങളാണ്.കല്ലയില്‍ ഇര്‍ഫാന ഇസ്‌ഹാഖ് ആണ് പ്രിയതമ.