നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Zainudhin Qurashi

സൈനുദ്ദീന്‍ - തൃശൂര്‍‌ ജില്ലയില്‍ തിരുനെല്ലൂര്‍ സ്വദേശി കെ.വി.അബൂബക്കറിന്റെയും ഖുറൈശി സൈനബയുടെയും അഞ്ചുമക്കളില്‍ ഇളയത്‌.പ്രശസ്‌ത മാപ്പിളപ്പാട്ടു ഗായകന്‍ ഖുറൈശി ഗുല്‍‌ മുഹമ്മദ്‌ബാവ വല്ല്യുപ്പയും ഗായകന്‍ കെ.ജി സത്താര്‍ അമ്മാവനുമാണ്‌. പ്രദേശത്തെ പുവ്വത്തൂര്‍ പാവറട്ടി ഗുരുവായൂര്‍ ശ്രീകൃഷ്ണ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍‌ത്തീകരിച്ച്‌ പ്രവാസിയായി എമിറേറ്റ്‌സിലായിരുന്നു.കലാലയ ജീവിതത്തില്‍തന്നെ കലാ സാഹിത്യ രം‌ഗത്ത് സജീവമായിരുന്നു.

പാരമ്പര്യമായി കിട്ടിയ സം‌ഗീത രം‌ഗത്തും സജീവമാണ്‌.മെഹ്‌റാന്‍,മാശാ അല്ലാഹ്‌ തുടങ്ങിയ ആള്‍‌ബങ്ങളുടെ രചനയും സം‌ഗീതവും നിര്‍‌വഹി്‌ച്ചത്‌ സൈനുദ്ധീന്‍ ഖുറൈശിയാണ്‌.ശ്രദ്ധേയങ്ങളായ ഒട്ടേറെ രചനകളുടെ കര്‍‌ത്താവാണ്‌.മികച്ച സാഹിത്യ സേവനത്തിനുള്ള 2010 ലെ സഹൃദയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌.സോഷ്യല്‍ മീഡിയാ രം‌ഗത്ത്‌ സജീവമായ സൈനുദ്ധീന്റെ മുല്ലപ്പൂക്കള്‍ എന്ന ബ്ലോഗ്‌ ഏറെ പ്രസിദ്ധമാണ്‌.

ഞാന്‍ പ്രവാസിയുടെ മകന്‍,ഭ്രാന്തിന്റെ പുരാവൃത്തം,വം‌ശഹത്യയുടെ വിത്തുകള്‍,ഗ്രാമന്തരീക്ഷത്തെ ഭാവാത്മകമായി അവതരിപ്പിച്ച ഖുറൈഷി പുരാണം തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌.'ഞാന്‍ പ്രവാസിയുടെമകന്‍' എന്ന  കൃതി പ്രവാസി സാഹിത്യ മേഖലയില്‍  നന്നായി ചര്‍‌ച്ച ചെയ്യപ്പെട്ട ഒന്നാണ്‌.പുതിയ പുസ്‌‌തകത്തിന്റെ പണിപ്പുരയിലാണ്‌. 

ഭാര്യ:ജാസ്‌മിന്‍.മക്കള്‍:- അകാലത്തില്‍ പൊലിഞ്ഞു പോയ സുഹൈല്‍,സര്‍‌മീന,സുഹൈറ.