നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, January 2, 2020

ഷം‌സുദ്ദീന്‍ നിര്യാതനായി

പാടൂര്‍:പരേതനായ കുരിക്കളകത്ത് കണ്ടം പറമ്പില്‍ ഹമീദിന്റെ മകന്‍ ഷം‌സുദ്ദീന്‍ കെ.എച് നിര്യാതനായി.മാസങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി തീരെ മോശമായപ്പോള്‍ തൃശൂര്‍ ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്‌തിരുന്നു. ഡോക്‌ടറുടെ നിര്‍‌ദേശപ്രകാരം വീട്ടിലേയ്‌ക്ക്‌ തിരിച്ചു കൊണ്ടുവന്നു.ജനുവരി 2 കാലത്ത് 6.37 ന്‌ ആയിരുന്നു അന്ത്യം.
 
രണ്ട്‌ വര്‍‌ഷത്തിലധികമായി ഖത്തറില്‍ നിന്നും പ്രവാസം മതിയാക്കി നാട്ടിലെത്തിയിട്ട്‌.പരിശ്രമങ്ങളിലൂടെ പ്രയത്നങ്ങളിലൂടെ പ്രവാസത്തിന്റെ കനല്‍ പദങ്ങള്‍ താണ്ടിയ വ്യക്തിത്വമാണ്‌ ഷംസുദ്ധീന്‍.ജീവിതത്തിലെ കടുത്ത പരീക്ഷണങ്ങളെ ക്ഷമാ പൂര്‍‌വ്വം തരണം ചെയ്‌ത്‌ അല്ലാഹുവില്‍ ഭരമേല്‍‌പിച്ച സം‌തൃപ്‌തനായ വിനിയാന്വിതനായ നിഷ്‌കളങ്കതയുടെ പ്രതീകം.

പാടൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ മധ്യാഹ്നത്തോടെ വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കം നടത്തി.മാതാവ്‌ കുഞ്ഞി പാത്തുണ്ണി.ഭാര്യ:- സീനത്ത്.മക്കള്‍:-നൗഫല്‍, അഫ്‌സല്‍,അജ്‌മല്‍,പരേതനായ ഫാസില്‍,ഉമ്മു കുത്സു.മരുമക്കള്‍ സബിത,റജീന.സഹോദരങ്ങള്‍:-കെ.എച് കുഞ്ഞു മുഹമ്മദ്‌, ഖറുദ്ദീന്‍,ഷറഫുദ്ദീന്‍,ഗഫൂര്‍,സക്കീന,താഹിറ,പരേതയായ സീനത്ത്.