പ്രപഞ്ചത്തെ വായിക്കുമ്പോൾ : അക്‌ബര്‍ എം.എ
ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവന്‍ തന്നെ.
ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ചിന്താശേഷിയുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുന്നവരാണവര്‍; ആകാശഭൂമികളുടെ സൃഷ്ടിയെപ്പറ്റി ചിന്തിക്കുന്നവരും. അവര്‍ സ്വയം പറയും: "ഞങ്ങളുടെ നാഥാ! നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല. നീയെത്ര പരിശുദ്ധന്‍! അതിനാല്‍ നീ ഞങ്ങളെ നരകത്തീയില്‍നിന്ന് കാത്തുരക്ഷിക്കേണമേ. ( 3 : 189-191)
ഖുർആൻ വഴി അല്ലാഹു പഠിപ്പിച്ച ആദർശങ്ങൾക്കും സിന്താദ്ധങ്ങൾക്കുമെല്ലാം തെളിവുകളും ദൃഷ്ടാന്തങ്ങളുമായി അല്ലാഹു ഖുർആനിൽ തന്നെ കാണിച്ചിട്ടുള്ളത് പ്രധാനമായും പ്രാപഞ്ചിക വസ്തുക്കളും പ്രതിഭാസങ്ങളുമാണ്.യുക്തിയും ചിട്ടയും ക്രമവും വ്യവസ്ഥയുമുള്ള ഒരു പ്രപഞ്ചത്തിലേക്കാണ് സൃഷ്ടാവ് മനുഷ്യനെ സൃഷ്ടിച്ചയച്ചിട്ടുള്ളത്.മറ്റെല്ലാ സജ്ജികരണങ്ങളോടൊപ്പം മനുഷ്യന്റെ ഭൗതിക വളർചക്കും പുരോഗതിക്കും ആവശ്യമായ വിഭവങ്ങളും അല്ലാഹു ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്.അവ ഉപയോഗപ്പെടുത്താനുള്ള കഴിവും മനുഷ്യന് നല്കിയിരിക്കുന്നു.കണ്ട് പിടിച്ച് ഉപയോഗിക്കേണ്ട ബാദ്ധ്യത അവനെ തന്നെ ഏല്ലിച്ചിരിക്കയാണ്.
മതവും ഭൗതികശാസ്ത്രവും പരസ്പരം പൂരകങ്ങൾ ആണന്നും രണ്ടിന്റെയും ഉറവിടം ഒന്ന് തന്നെയാണ് എന്ന് പറയുന്നത് അത് കൊണ്ടാണ് ..
ശാസ്ത്രപഠനങ്ങൾ എല്ലാം ചിന്താശേഷിയുള്ള മനുഷ്യനെ സ്രഷ്ടാവുമായി കൂടുതൽ അടുപ്പിക്കുന്നതാണ്. വിശദമായി പറയുക ഈ ചെറിയ കറിപ്പു് കൊണ്ട് ആവുന്നതല്ല. ഭൂമിയിൽ ജീവന്റെ നിലനില്പിനാവശ്യമായചില ഘടകങ്ങള്‍ മാത്രം ഇവിടെ കുറിക്കുന്നു.
ഭൂമിയുടെ അച്ചുതണ്ട് 23 ഡിഗ്രീ ചെരിഞ്ഞാണ് ഉള്ളത്. അതിനു ഇത്ര ചെരിവ് ഇല്ലായിരുന്നെങ്കില്‍ നമ്മുടെ ഭൂഖണ്ഡങ്ങള്‍ തണുത്തുറഞ്ഞു പോകുമായിരുന്നു!ഭൂമി സ്വന്തം അച്ചുതണ്ടില്‍ ഒരു മണിക്കൂറില്‍ ആയിരം മൈല്‍ വേഗത്തില്‍ കറങ്ങുന്നു. ആ കറക്കത്തിന്റെ വേഗത 100 മൈല്‍ ആയിരുന്നെങ്കില്‍ നമ്മുടെ രാപ്പകലുകളുടെ ദൈര്‍ഘ്യം പത്തിരട്ടിയാകുമായിരുന്നു. മാത്രമല്ല, അമിതമായ സൂര്യപ്രകാശം കാരണം ഒരിക്കലും ഇവിടെ ജീവന്‍ നിലനില്‍ക്കുകയുമില്ല!സൂര്യന്റെ ഉപരിതലത്തിലെ താപനില 10000 ഫാരന്‍ഹീറ്റ് ( 5500 °C ) ആണ്. ഇത് ഭൂമിക്ക് ആവശ്യത്തിന് മാത്രമുള്ള ചൂട് പ്രദാനം ചെയ്യുന്നു. സൂര്യന്‍ പുറത്തു വിടുന്ന രശ്മികള്‍ അല്പം കുറവായിരുന്നെങ്കില്‍ നമ്മുടെ ഭൂമി ഒരു തണുത്തുറഞ്ഞ ഗ്രഹമായി മാറിയേനെ! അല്പം കൂടിയിരുന്നെങ്കിലോ? നാമെല്ലാം കരിഞ്ഞു പോയേനെ!ചന്ദ്രന്‍ നമ്മോട് കുറച്ചു കൂടി അടുത്തായിരുന്നെങ്കില്‍ വേലിയേറ്റം മൂലം ദിവസം രണ്ടു തവണ കര മുഴുവന്‍ മുങ്ങിപ്പോയേനെ! പര്‍വതങ്ങള്‍ ഒലിച്ചു പോയേനെ!ഭൂമിയുടെ ഉപരിഭാഗം(crust) പത്തടി കൂടി മാത്രം കട്ടിയുണ്ടായിരുന്നെന്കില്‍ ഇവിടെ ഓക്സിജന്‍ ഉണ്ടാകുമായിരുന്നില്ല!സമുദ്രങ്ങള്‍ അല്പം കൂടി ആഴമുള്ളതായിരുന്നെങ്കില്‍ കാര്‍ബണ്‍ ഡയോക്സൈഡ് മുഴുവന്‍ അവ വലിച്ചെടുക്കുകയും സസ്യങ്ങളുടെ നിലനില്പ് അവതാളത്തില്‍ ആകുകയും ചെയ്യുമായിരുന്നു!ഇവ ജീവന്റെ നിലനില്പിനാവശ്യമായ ചില ഘടകങ്ങള്‍ മാത്രം!
കല്ലും മണ്ണും മറ്റു അനേകായിരം ഇത്തരം ഘടകങ്ങളും നൽകി എന്നെ സുരക്ഷിതനാക്കിയ ആ പ്രപഞ്ച സ്രഷ്ടാവിന് മറ്റു മാദ്ധ്യമങ്ങളുടെ സഹായമില്ലാതെ തന്നെ ഞാന്‍ നമസ്കരിക്കുന്നു.
അത്ഭുതം! ഇന്നിതാ ഞാനുറക്കത്തിൽ നിന്നുണർന്നിരിക്കുന്നു. എന്റെ ഒരു സഹായവും ഇല്ലാതെതന്നെ. മരണതുല്യമായ ഉറക്കത്തിൽ നിന്ന് എന്നെ ഇന്നത്തേക്ക് ആയുസ് നീട്ടി നൽകിയതിനും എന്‍റെ ആത്മാവിന്‍റ ഉടമസ്ഥനായ അല്ലാഹുവിന്ന് നന്ദി.
അക്‌ബര്‍ എം.എ