നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, March 9, 2013

വിശ്വാസികള്‍ : നന്മയുടെ പ്രസാരകര്‍ 


ദോഹ : വിശ്വാസപരവും കര്‍മ്മപരവുമായ രണ്ട്‌ തലങ്ങളുടെ സമന്വയത്തിലൂടെയാണ്‌ ഇസ്‌ലാമിക ശിക്ഷണങ്ങള്‍ പഠിപ്പിക്കപ്പെടുന്നത്‌ . അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍   പറഞ്ഞു.  വിശ്വാസവും ഒപ്പം  ആരാധനാ  കര്‍മ്മവും ഇവ രണ്ടിന്റേയും വീര്യം പ്രധാനം ചെയ്യുന്ന ജീവിതവുമാണ്‌ ഇസ്‌ലാമിന്റെ വിഭാവന.പ്രാര്‍ഥനകളും സദ്‌പ്രവര്‍ത്തനങ്ങളും ,ജീവിതവും ,മരണവും സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്‌ സമര്‍പ്പിക്കുന്നു എന്ന ഉടമ്പടി ദിനേന പലവട്ടം പുതുക്കിക്കൊണ്ടിരിക്കുന്നവനാണ്‌ വിശ്വാസി. തന്റെ പ്രതിജ്ഞയോട്‌ പ്രതിബദ്ധതയുള്ള വിശ്വാസി നന്മയുടെ പ്രസാരകനും പ്രചാരകനുമായിരിക്കും  .ആയിരിക്കണം . അസീസ്‌ വിശദീകരിച്ചു.ഉദയം പഠനവേദിയുടേയും യുവജനവേദിയുടേയും സംയുക്ത പ്രവര്‍ത്തക സമിതിയില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു. അദ്ദേഹം .

പ്രസിഡന്റ്‌ കെ എച്‌ കുഞ്ഞിമുഹമ്മദ്‌ അധ്യക്ഷതവഹിച്ച യോഗത്തില്‍ ഭാവി പരിപാടികളും വിശിഷ്യ യുവജനവേദിയുടെ കര്‍മ്മ രേഖകളും ചര്‍ച്ച ചെയ്‌തു.

കാരണവന്മാരുടെ പ്രവര്‍ത്തനങ്ങളുടെ ശീലും ശൈലിയും ഇനിയും സ്വായത്തമാക്കാനുള്ള അവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടേണ്ടതുണ്ടെന്ന്‌ പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുവജനവേദി ഓര്‍ഗനൈസര്‍ ഫയാസ്‌ ഇബ്രാഹീം കുട്ടി അഭിപ്രായപ്പെട്ടു.
വൈസ്‌ പ്രസിഡന്റ്‌ അബ്‌ദുല്‍ മജീദ്‌ ആര്‍ വി ഉദ്‌ബോധനം നടത്തി.