നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, February 22, 2013

യുവജനങ്ങളില്‍ പ്രതീക്ഷനടുന്ന കാലം

ദോഹ:
യുവ ജനങ്ങളില്‍ പ്രതീക്ഷ നടുന്ന വര്‍ത്തമാന കാലത്തിനു സാക്ഷ്യം വഹിക്കുന്ന ലോകത്താണ്‌ നാം ജീവിച്ചുകൊണ്ടിരിക്കുന്നത്‌ .ജീവിതത്തെക്കുറിച്ചും നാളെയെക്കുറിച്ചും വ്യക്തമായ ബോധവും ബോധ്യവും ഉള്ള യുവ ജനത മാറ്റങ്ങള്‍ക്ക്‌ വേണ്ടി അരങ്ങിലും അണിയറയിലും എത്തുന്നത്‌ ഏറെ ആശാവഹമാണ്‌. സുഹൈല്‍ ചേന്ദമങ്ങല്ലൂര്‍ അഭിപ്രായപ്പെട്ടു,

ഉദയം യുവജനവേദി രൂപീകരണത്തിന്റെ പ്രഥമ സംഗമത്തില്‍ യുവാക്കളോട്‌ സംവദിക്കുകയായിരുന്നു സുഹൈല്‍ .

ഫയാസ്‌ ഇബ്രാഹിം കുട്ടി,അനീസ്‌ കുഞ്ഞുമുഹമ്മദ്‌,ഫസീല്‍ അബ്‌ദുല്‍ ജലീല്‍ ,ഷാറുഖ്‌ ജലീല്‍ ,അനസ്‌ അശറഫ്‌ ,യാസിര്‍ മുഹമ്മദ്‌ എന്നീ ആറംഗ സമിതിയെ ഉദയം  യുവജനവേദിയുടെ പുതിയ പ്രവര്‍ത്തക സമിതിയിലേയ്‌ക്ക്‌ തെരഞ്ഞെടുത്തു.

പ്രസിഡന്റ്‌ കെ എച് കുഞ്ഞിമുഹമ്മദ്‌,എന്‍ .പി അശറഫ്‌,അബ്‌ദുല്‍ ജലീല്‍ വി.വി,മുഹമ്മദ്‌ മുക്താര്‍ എം എം ,തുടങ്ങിയവര്‍ യുവ ജന സംഗമത്തിനു നേതൃത്വം നല്‍കി.

ഉദയം യുവജനവേദിയില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവര്‍ udayampadanavedy@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം .