നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Bahiya

ബഹിയ വി.എം തൃശൂര്‍ ഗുരുവായൂർ പൂക്കില്ലത്ത് മുഹമ്മദുണ്ണിയുടെയും ഖദീജയുടെയും മകളായി 1984 ജൂണ്‍ അഞ്ചിനാണ്‌ ജനനം.

കൺസൾട്ടന്റ് സൈക്കോളജിസ്റ്റും - ഹിപ്നോ തെറാപ്പിസ്റ്റും മോട്ടീവേഷൻ ട്രെയിനറും ആണ്‌. സര്‍‌ക്കാര്‍ തലത്തില്‍ വിവിധ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലും കോളേജുകളിലും അധ്യാപികയായും സേവനം ചെയ്‌‌തു വരുന്നു.

തനിമ മലപ്പുറം ജില്ല ഡിജിറ്റില്‍ മാഗസിന്‍ (മാസ്‌കോഫ്) എഡിറ്റര്‍,ജമാത്തെ ഇസ്‌‌ലാമി വുമണ്‍ റൈറ്റേഴ്‌‌സ് ഫോറം ഡിജിറ്റല്‍ മാഗസിന്‍ (ഷിവോക്) സബ്‌ എഡിറ്റര്‍ പദവിയും അലങ്കരിക്കുന്നു.

കഥ, കവിത, ലേഖനങ്ങൾ, ഗാനം, നോവൽ തുടങ്ങിയ രചനാ മേഖലകളിൽ ആനുകാലികങ്ങളിൽ  സജീവം.പുടവ മാസികയിൽ ഒറ്റ എന്ന പേരിൽ നോവൽ പ്രസിദ്ധീകരിച്ചു വരുന്നു.

പ്രസിദ്ധീകരണങ്ങൾ:-

മഴയുറങ്ങാത്ത രാത്രി (കവിതാ സമാഹാരം), കസായിപ്പുരയിലെ ആട്ടിൻ കുട്ടികൾ (കവിതാ സമാഹാരം),ഫുൾ ജാർ ആസിഡ്  നന്ദികൾ (കവിതാ സമാഹാരം),ഉരഗപർവം(കഥാ സമാഹാരം).

പുരസ്‌കാരങ്ങൾ - ആദരവുകൾ:-

മാതൃഭൂമി ഓൺലൈൻ പ്രണയദിന അനുഭവക്കുറിപ്പ് മത്സര ജേതാവ്.കലാകൗമുദി കഥാമാസികയുടെ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനവും കഥാ മത്സരത്തിൽ മൂന്നാം സ്ഥാനവും,നുറുങ് മാസികയുടെ കവിതാ മത്സരത്തിൽ മൂന്നാം സ്ഥാനം, അക്ഷരദീപം മികച്ച കവിതാ പുരസ്‌കാരം, ഖത്തർ വെളിച്ചം കമ്മിറ്റി കൃഷി, എഴുത്ത് പുരസ്‌കാരങ്ങൾ, യു.എ.ഇ വെളിച്ചം കമ്മിറ്റി പുരസ്‌കാരം, ചാവക്കാട് എജുക്കേഷൺ ട്രസ്റ്റിന്റേയും വിമൺസ് ഇസ്ലാമിയാ കോളേജ് ട്രസ്റ്റിന്റേയും പുരസ്‌കാരം, എം.ആര്‍.വൈ പൊതുവേദിയുടെ പുരസ്‌കാരം, നെഹ്രു യുവ കേന്ദ്രയും അബാസ്‌‌കര്‍ സ്‌‌കൂള്‍ ഓഫ് ആക്‌‌ടിങും ചേർന്ന് നടത്തിയ എന്‍.ഐ.കെ ജില്ലാ തല ഫെസ്റ്റിലെ കവിതാ-കഥാ പുരസ്‌‌കാരങ്ങൾ, ഷാർജാ ബുക്ക് ഫെയർ ബുക്ക് റിലീസിങ് സർട്ടിഫിക്കറ്റ്, കേരളാ ഗവൺമെന്റിന്റെ മികച്ച കർഷക പഞ്ചായത്ത് തല പുരസ്‌കാരം, കൊണ്ടോട്ടി യുവ കലാസാഹിതി മഴ രചനാ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

കൃഷി,കന്നുകാലി വളർത്തൽ,പ്രകൃതി സൗഹൃദ പ്രവൃത്തനങ്ങൾ എന്നിവയിൽ തല്‍‌പരയാണ്‌.അധ്യാപകനായ ഫായിസ് ആണ് പ്രിയതമന്‍.വിദ്യാര്‍ഥികളായ ഫൈഹ, ഫത്ഹ, ഫഹ്‌മി, ഫിൽസ എന്നിവര്‍ മക്കളാണ്.

തിരുനെല്ലൂര്‍ ഗ്രാമത്തിലും ഈ അനുഗ്രഹീതയായ എഴുത്തുകാരിക്ക്‌ വേരുകളുണ്ട്.വി.കെ സഹോദന്മാരുടെ മൂത്ത സഹോദരി ഖദീജയാണ്‌ ബഹിയയുടെ മാതാവ്‌.