എം.എം അബ്‌ദുല്‍ ജലീലില്‍. വെങ്കിടങ്ങ് സ്വദേശം.1964 ല്‍ ജനനം. പിതാവ്,വെങ്കിടങ്ങ് കണ്ണോത്ത് മമ്മസ്രായില്ലത്ത് മുഹമ്മദ്.മാതാവ്, പൈങ്കണ്ണിയൂർ കിഴക്കേതിൽ നഫീസ. ആറ് മക്കളില്‍ മൂത്തമകനാണ് അബ്‌ദുല്‍ ജലീല്‍.
കണ്ണോത്ത് ജി.എം.എൽ.പി. സ്‌കൂള്‍, ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്‌കൂൾ,ശ്രീ കേരളവർമ കോളേജ് തൃശൂർ, ശ്രീ കൃഷ്‌ണ കോളേജ് ഗുരുവായൂർ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1984 ഖത്തറിൽ പ്രവാസത്തിനു തുടക്കം കുറിച്ചു.1992 മുതൽ ഹമദ് മെഡിക്കൽ കോർപറേഷനില്‍ സൂപ്പർവൈസറായി ജോലി നോക്കുന്നു.
ഭാരത സർക്കാരിൻ്റെ കേന്ദ്ര പ്ലാനിംഗ് കമ്മീഷനു കീഴിലുള്ള ദേശീയ വികസന ഏജൻസിയുടെ സാമൂഹിക പ്രതിബന്ധതക്കുള്ള ഭാരത് സേവക് സമാജ് പുരസ്‌കാരത്തിന് അര്‍ഹനായ വ്യക്തിത്വമാണ് എ.എം അബ്‌ദുല്‍ ജലീല്‍.
ഖത്തറിലെ മലയാളി കുട്ടികളുടെ ഏറ്റവും വലിയ കൂട്ടായ്‌മയായ മലർവാടി ബാലസംഘത്തിന്റെ സംഘാടകൻ, സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി റയ്യാൻ സോൺ സംഘടനാ സെക്രട്ടറി, ബോധി ഗ്രാമീണ വേദി രക്ഷാധികാരി, കണ്ണോത്ത് മഹല്ല് ഉപദേശക സമിതി അംഗം,കൾച്ചറൽ ഫോറം മണ്ഡലം പ്രവർത്തക സമിതി അംഗം,വെങ്കിടങ്ങ് പ്രദേശത്തുകാരുടെ കൂട്ടായ്‌മയായ വെപ്പെക്‌സ് അംഗം.മത വിജ്ഞാന വിദ്യാഭ്യാസ സാംസ്‌ക്കാരിക കൂട്ടായ്‌മയായ ഉദയം പഠനവേദിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന എം.എം പ്രസ്‌തുത കൂട്ടായ്‌മയുടെ സ്ഥാപകാംഗം കൂടിയാണ്.
ഭാര്യ: സൈനബ.മക്കൾ: ഫഹീമ, ഫസീൽ (ഇരുപേരും വിവാഹിതർ)രണ്ട് പേരക്കുട്ടികൾ.