നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sulaiman Azhari

1977 ഡിസംബര്‍ 16 ന്‌ കൂനം മൂച്ചി പെലക്കാട്ട്‌ പയ്യൂരിലാണ്‌  സുലൈമാന്‍ അസ്‌ഹരിയുടെ ജനനം.ഇബ്രാഹീം - റുഖിയ ദമ്പതികളുടെ എട്ട്‌ മക്കളില്‍ ആറാമത്തെ മകനാണ്‌ അസ്‌ഹരി.നാല്‌ സഹോദരന്മാരും മൂന്ന്‌ സഹോദരികളുമുണ്ട്‌.

പിതാവ്‌ ഇബ്രാഹീം മുസ്‌ല്യാര്‍ പുന്നയിലും തൈക്കാട് മഹല്ലിലും പള്ളി ഇമാമായിരുന്നു.തൃശൂരില്‍ നിന്നും പ്രീഡിഗ്രി ചെയ്യുന്നതോടൊപ്പം കാളത്തോട്‌  പള്ളിയില്‍ ദര്‍‌സിലും പഠിച്ചിരുന്നു.ശേഷം അസ്‌ഹറിലും തുടര്‍‌ന്ന്‌ ഉപരി പഠനം ശാന്തപുരം അല്‍ ജാമിഅ ഇസ്‌ലാമിയ്യയിലുമായി പൂര്‍‌ത്തിയാക്കി.

പുതുമനശ്ശേരി സര്‍സയ്യിദ്‌ ഇം‌ഗ്‌ളീഷ്‌ മീഡിയം സ്‌കൂളില്‍ ധാര്‍‌മ്മിക ശിക്ഷണ വിഭാഗത്തിന്റെ തലവനായി സേവനം ചെയ്‌തിട്ടുണ്ട്‌.ഇപ്പോള്‍ ചിറ്റലപ്പള്ളി ഐ.ഇ.എസ്‌ എടപ്പാള്‍ അന്‍‌സാര്‍,പുന്നയൂര്‍‌ക്കുളം അന്‍‌സാര്‍ കോളേജ്‌,അമല്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  നിശ്ചിത ദിവസങ്ങളില്‍ സേവനമനുഷ്‌ഠിക്കുന്നുണ്ട്‌. ഇസ്‌ലാമികമായ അധ്യാപനങ്ങളെ ഹൃദ്യമായും സര്‍‌ഗാത്മകമായും അവതരിപ്പിച്ച്‌ ഫലിപ്പിക്കുന്നതില്‍ നിപുണന്‍.സോഷ്യല്‍ മീഡിയകളിലൂടെ തന്റെ വിജ്ഞാന നുറുങ്ങുകള്‍‌ കൊണ്ട്‌ ആത്മീയോന്മേഷം നല്‍‌കാന്‍ കഴിയുന്ന പ്രഗത്ഭനായ പണ്ഡിതന്‍.പ്രദേശത്തെ പൊതു സമ്മതനായ വ്യക്തിത്വം,സാംസ്‌കാരിക വൈജ്ഞാനിക രം‌ഗത്തെ നിറസാന്നിധ്യം.മേഖലയിലെ സഹോദര സമുദായ നേതൃത്വങ്ങളുമായും സഹൃദയരുമായും മാതൃകാപരമായ വ്യക്തി ബന്ധം പുലര്‍‌ത്തുന്ന പച്ച മനുഷ്യന്‍.സൗഹാര്‍‌ദ്ദത്തിനു പേരു കേട്ട മുതുവട്ടൂര്‍ മഹല്ല്‌ പള്ളിയിലെ ഖത്വീബ്‌ എന്ന നിലയിലും അസ്‌ഹരി ശോഭിക്കുന്നുണ്ട്‌.

മീഡിയവണ്‍ ആത്മം എന്ന പരിപാടിയിലും തൃശൂരിലെ പ്രാദേശിക മീഡിയകളിലും എറണാങ്കുളം കേന്ദ്രമാക്കി തെക്കന്‍ കേരളത്തില്‍ പ്രവര്‍‌ത്തിക്കുന്ന ഏറെ പ്രേക്ഷകരുള്ള ടലിവിഷന്‍ ചാനലുകളിലും  സമയാ സമയങ്ങളില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ വിവിധ പരിപാടികള്‍  അവതരിപ്പിച്ചു വരുന്നു.

തന്റെ തട്ടകമായ മുതുവട്ടൂരില്‍ സാമൂഹ്യ സേവന രം‌ഗത്തും കൗണ്‍‌സിലിഗ്‌ മേഖലയിലും അറിയപ്പെടുന്ന സഹൃദയനാണ്‌ സുലൈമാന്‍ അസ്‌ഹരി. 

പെരുമ്പിലാവ്‌ അന്‍സാറില്‍ അധ്യാപികയാണ്‌ അസ്‌ഹരിയുടെ പ്രിയതമ അമല്‍ അബ്‌‌ദുല്‍ അസീസ്.മൂന്ന്‌ മക്കളുണ്ട്‌.സുബ്‌ഹാന്‍,ആലിമ,മാലിക.