ദോഹ: നിസ്സാരമെന്ന് കരുതുന്ന അറിവുകളുടെ അഭാവത്തില്‍ പകച്ച് നില്‍ക്കാന്‍ വിധിക്കപ്പെട്ടവനാകരുത് സമാന്യ ബുദ്ധിയുള്ളവന്‍ . ഡോക്‌ടര്‍ അബ്‌ദുല്‍ റഷീദ് പറഞ്ഞു. ഉദയം പഠനവേദിയുടെ ആഭിമുഖ്യത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ അന്തര്‍ ദേശീയ പരിശീലന വിഭാഗവുമായി സഹകരിച്ച് കൊണ്ട് സംഘടിപ്പിച്ച പ്രാഥമിക ശുശ്രൂഷാ പഠന ശില്‍പശാലയില്‍ ഹൃദയാഘാതത്തിന്റെ ആദ്യനിമിഷങ്ങളുടെവില എന്ന തലക്കെട്ടില്‍ വിഷയാവതരണം നടത്തുകയായിരുന്നു ഡോക്‌ടര്‍ റഷീദ്.
ഹൃദായാഘാതവും ഹൃദയ സ്‌തംഭനവും ഒന്നല്ല.ഹൃദയാഘാതം കാരണം ഹൃദയ സ്‌തംഭനം ഉണ്ടായേക്കാം .ഹൃദയാഘാതം സംഭവിച്ച വ്യക്തിയെ ഹൃദയ സ്‌തംഭനത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ Cardiopulmonary resuscitation (C.P.R) എന്ന വൈദ്യ ശാസ്‌ത്ര നാമത്താല്‍ അറിയപ്പെടുന്ന പ്രാഥമിക ശുശ്രൂഷ കൊണ്ട് കഴിഞ്ഞേക്കാം .ഡോക്‌ടര്‍ അബ്‌ദുല്‍ റഷീദ് വിശദീകരിച്ചു. ഉദയം കുട്ടുംബാംഗങ്ങള്‍ക്ക് വേണ്ടി ഐ.വൈ.എ ഹാളില്‍ സംഘടിപ്പിച്ച ആരോഗ്യബോധവത്കരണ പരിപാടി യാസിര്‍ കേലാണ്ടത്തിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ചു. ഉദയം പഠനവേദി പ്രസിഡന്റ് അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ അബ്‌ദുല്‍ ജലീല്‍ എം.എം നന്ദിയും പ്രകാശിപ്പിച്ചു.