മുല്ലശ്ശേരി :മുല്ലശ്ശേരി മേഖലയില്‍ ഉദയം പഠനവേദിയുടെ പ്രവര്‍ത്തനം കാര്യക്ഷക്കുന്നതിന്റെ ഭാഗമായി പാവറട്ടി ആസ്ഥാനമായി ഒരു പ്രവര്‍ത്തകനെ നിയോഗിച്ചിരിക്കുന്നു.താമസിയാതെ അദ്ധേഹം സ്ഥാനമേല്‍ക്കും.
പുതുമനശ്ശേരി,പാവറട്ടി,പുവ്വത്തൂര്‍ ,പാടൂര്‍,വെങ്കിടങ്ങ് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഖുര്‍ആന്‍ ക്ളാസ്സുകള്‍ .സ്റ്റഡി സെന്ററുകള്‍ എന്നിവ പുനസ്ഥാപിക്കുകയൊ,പുതുതായി തുടങ്ങുകയൊ ചെയ്യും.
ഉദയം പരിധിയില്‍ പാവറട്ടിയില്‍ ഒരു പുരുഷ ഹല്‍ഖയും ഒരു വനിതാ ഹല്‍ഖയും പാടൂരില്‍ ഒരു പുരുഷ ഹല്‍ഖയും രണ്ട് വനിതാ ഹല്‍ഖയും നിലവിലുണ്ട്.
വെങ്കിടങ്ങ് കേന്ദ്രീകരിച്ച് കണ്ണോത്ത്,തൊയക്കാവ്.മേച്ചേരിപ്പടി, ഏനാമാവ് എന്നീ പ്രദേശങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയും വിധം ഒരു ഹല്‍ഖ രൂപീകരണത്തിനുള്ള പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണ്.ഉദയം പ്രദേശത്തിന്റെ മൊത്തത്തിലുള്ള ചലനം പ്രതീക്ഷിച്ചുകൊണ്ടുള്ള ചുവടുവെപ്പുകളുടെ ഭാഗമാണ് പുതിയ പ്രവര്‍ത്തകന്റെ നിയോഗം.
കഴിഞ്ഞ ദിവസം അബ്‌ദുല്‍ വാഹിദ് സാഹിബിന്റെ അധ്യക്ഷതയില്‍ വെങ്കിടങ്ങ് ഹംസ സാഹിബിന്റെ വസതിയില്‍ പ്രദേശത്തെ പ്രസ്ഥാന പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്നു ഭാവി പരിപാടികള്‍ക്ക് കരട് രൂപം തയാറാക്കി.
എല്ലാ ശനിയാഴ്‌ചയും മഗ്‌രിബിനു ശേഷം വെങ്കിടങ്ങ് ഹംസ സാഹിബിന്റെ വസതിയില്‍ പ്രദേശത്തെ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സര്‍ക്കിള്‍ എ.വി ഹംസ സാഹിബിന്റെയൊ വാഹിദ് സാഹിബിന്റെയൊ അധ്യക്ഷതയില്‍ ആരംഭിക്കാനും ക്രമേണ ഹല്‍ഖയായി പരിണമിപ്പിക്കാനും ധാരണയായി.കൂടാതെ മാസത്തിലൊരിക്കല്‍ പൊതു ക്ലാസ്സ് വെങ്കിടങ്ങില്‍ ഉചിതമായൊരിടത്ത് സ്ഥാപിക്കാനും തീരുമാനിച്ചു.നിയുക്ത പ്രവര്‍ത്തകനെ ഇതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യാം.
നിയുക്ത പ്രവര്‍ത്തകനുള്ള ഭൂമിക പ്രദേശത്തെ പ്രവര്‍ത്തകര്‍ ഒരുക്കിക്കൊടുത്താല്‍ മാത്രമേ നാം ഉദ്ധേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. ഒപ്പം ചില ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തയാറാക്കുന്നുണ്ട്.
അല്ലാഹു നമ്മുടെ ശ്രമങ്ങളെ വിജയിപ്പിച്ചു തരുമാറാകട്ടെ.