നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, February 21, 2016

ഗുരുദക്ഷിണ

ഗുരുദക്ഷിണ :റഷീദ്‌ പാവറട്ടി.
മഹാകവി കാളിദാസന്റെ ' രഘുവംശം 'എന്ന മഹാ കാവ്യത്തിന്റെ അഞ്ചാം സർഗ്ഗത്തിലെ 1 മുതൽ 21 വരെയുള്ള ശ്ലോകങ്ങളുടെ മലയാളായ്‌മയാണിത്‌.( വിവർത്തനമല്ല ) ഇത്‌ കേവലം ഒരു ശ്രമം മാത്രമാണു.സ്വീകരിക്കുമല്ലൊ
പ്രിയ പ്പെട്ട ഗുരുക്കന്മാർക്കും സുഹൃത്തുക്കൾക്കും വേണ്ടി സമർപ്പിക്കുന്നു.





മഹാകവി കാളിദാസന്റെ ' രഘുവംശം 'എന്ന മഹാ കാവ്യത്തിന്റെ അഞ്ചാം സർഗ്ഗത്തിലെ 1 മുതൽ 21 വരെയുള്ള ശ്ലോകങ്ങളുടെ മലയാളായ്‌മയാണിത്‌.( വിവർത്തനമല്ല ) ഇത്‌ കേവലം ഒരു ശ്രമം മാത്രമാണു.സ്വീകരിക്കുമല്ലൊ.
പ്രിയ പ്പെട്ട ഗുരുക്കന്മാർക്കും സുഹൃത്തുക്കൾക്കും വേണ്ടി സമർപ്പിക്കുന്നു.

ഗുരു ദക്ഷിണ
************
വിശ്വജിത്തിനാൽ ക്ഷയിച്ചതാം
കോശ ഗൃഹത്തിൻ പടിവാതിലിൽ
ചതുർ വിദ്യാംബുജൻ
വരതന്തുവിൻ അരുമശിഷ്യൻ
കൗത്സൻ യാചിപ്പൂ ഗുരുദക്ഷിണ

ഏറെ സ്വഭാവ ഗുണവിശേഷൻ
യശസ്സിനാൽ പ്രശോഭിതൻ രഘു
യാഗത്തിനായ്‌ സർവ്വം ത്യജിക്കയാൽ
സ്വർണ്ണ പാത്രത്തിന്നുപകരമായ്‌ മൺപാത്രത്തിൽ പൂജാ- ദ്രവ്യമർപ്പിച്ചെതിരേറ്റൂ കൗത്സനെ

ശാസ്ത്ര വിധി ജ്ഞാനിയും
മാനധന കാര്യജ്ഞാനിയുമാം രഘു
തപോധനനെപൂജിച്ചു വിരമിക്കെ
ഭക്ത്യാദരം കൈകൂപ്പി കേട്ടിനാൻ

സൂര്യനിൽ നിന്നും ജഗത്‌
ചൈതന്യമേറ്റു വാങ്ങും പോൽ
മന്ത്ര പ്രാണേതാക്കളാം ഋഷിവര്യരിൽ
പ്രമുഖനാം
വരതന്തു ഗുരുവിന്ന് സൗഖ്യമൊ ?

ഇന്ദ്രന്ന് ധൈര്യം ചോരുമാറുദ്ദീപം വിളങ്ങിടും
ത്രിഗുണ തപസ്സുകൾ വിഘ്നങ്ങളാൽ
ഭംഗം ഭവിപ്പതില്ലല്ലൊ ?

സ്വസന്താനങ്ങളെയെന്ന-
പോലക്ഷീണം
പോറ്റി വളർത്തിടുമാശ്രമ-
വൃക്ഷ ലതാതികൾക്കൊന്നുമെ
ദോഷ നാശങ്ങൾ ഭവിപ്പതില്ലല്ലൊ ?

ദിനം തോറും വ്രതസ്നാനമനുഷ്ടിക്കതും
പിതൃ തർപ്പണത്തിനായുപയുക്തവുമാകുമാ ഉഞ്ഞ്‌ഛ്‌ ഷഷ്ഠാങ്കിതം
ആ സൈകതങ്ങളോടൊത്തതാം-
തീർത്ഥങ്ങളും
ശുദ്ധമായിതന്നെയിരിപ്പതില്ലയൊ ?

യഥാകാലം വന്നു ഭവിച്ചിടും
അതിഥികൾക്കുള്ള വീതമൊത്തതും
നിങ്ങൾ തൻദേഹത്തെ പോഷിപ്പതുമാം വരിനെല്ലും
മറ്റുഭോജനത്തിനുപയുക്ത-
മാവതൊക്കയും
നാട്ടിൽ നിന്നും കൂട്ടം തെറ്റി
മേഞ്ഞിടും കന്നു കാലികളാൽ
നാശം ഭവിപ്പതുണ്ടാകുമൊ ?

പ്രസന്ന ചിത്തനാം വരതന്തു മഹർഷി
ശ്രേഷ്ടം വിദ്യകൾ പകർന്നതിനനന്തരം
ഗാർഹസ്ഥ്യത്തിനനുവാദം നൽകിയൊ ?
ബ്രഹ്മ ചര്യവാന പ്രസ്ഥം
സന്യാസാശ്രമങ്ങൽക്കുപകാരം ചെയ്യുവാൻ
രണ്ടാം ആശ്രമം ഗ്രഹസ്ഥാശ്രമത്തിലേക്കങ്ങ്‌
കടന്നു ചെല്ലുവാനുതകും
നേരമല്ലെ ഇത്‌ ?

പൂജ്യനാം അങ്ങുടെ ആഗമനം
കൊണ്ടു ലവലേശവും
സംതൃപ്ത മാകാത്തതാമെൻ
ചിത്തം കൊതിപ്പൂ
അവിടുത്തെ കൽപനകൾ ശിരസ്സാവഹിക്കുവാൻ
ചൊല്ലൂ അങ്ങിന്നു വന്നതിൻ
മനസ്സെന്തന്നു താപകാ
ഗുരുവിൻ ആജ്ഞയോ
അല്ലങ്കിലവിടുത്തെയിഷ്‌ടമൊ ?

മൃണ്മയമാം പൂജാപാത്രം കണ്ടിട്ട്‌ നിസ്വത
അനുമാനം കൊണ്ടതാം രഘുവിൻ
ഔദാര്യപൂർണ്ണമാം വാക്കുകൾ കേട്ടിട്ട്‌
സ്വകാര സിദ്ധിയിൽ ആശകളറ്റുപോം വരതന്തു ശിഷ്യനാം വൽത്സൻ
രഘുവിനോടിവ്വിധം ചൊല്ലിനാർ

മഹാരാജൻ അറിക നീ
ഏറെ സംതൃപ്തരാണിന്നു
ഞാനുമീ ദേശരും
നാഥനായങ്ങു വിളങ്ങി നിൽക്കെ
പ്രജകൾ ഞങ്ങൾക്കെന്ത്‌
ദോഷം ഭവിക്കുവാൻ
കതിരവൻ കത്തിജ്വലിക്കിലെങ്ങനെ
തമസ്സിനീലോകത്തിൻ
കാഴ്ച്ചയെ തടുക്കനാകും ?


സം പൂജ്യരിലുള്ളൊരീ
നിൻ ഭക്തി ശോഭകൾ
കുലത്തിനേറ്റം യോജിപ്പതുത്തമം
എങ്കിലും ദു:ഖമുണ്ടെനിക്കുനിൻ
മുഖദാവിലിങ്ങനെ
ഗുരുദക്ഷിണയും യാചിച്ച്‌ വന്നിന്നു നിൽക്കുവാൻ
കാതങ്ങളേറെഞ്ഞാൻ വൈകിപ്പോയെന്നതിനാൽ...

യജ്ഞത്തിൽ സർവ്വതും
സത്‌ പാത്രങ്ങൾക്ക്‌ നൽകിനീ
മുനിവര്യർ
കതിർ മണികളൂരിയെടുത്തവശേഷിച്ച
വരിനെല്ലുപോൽ നിൻ മേനി- മാത്രമിന്നവ ശേഷിപ്പിച്ചു നീ
ശോഭിച്ചു നിൽക്കയാൽ

ഏകചഛദ്രാധിപതിയാമങ്ങ്‌
യജ്ഞജന്യമാം ദാരിദ്ര്യത്തെ സൂചിപ്പിക്ക
യുക്തി ഭംഗമേതുമില്ലതിൽ
ദേവരാൽ നുകർന്നിടും
ചന്ദ്രനിൻ കലാക്ഷയം ശ്ലാഘ്യതരമല്ലയൊ ?

പടിയിറങ്ങുന്നു ഞാൻ
പലപടികളിങ്ങനെ കയറിയിറങ്ങിയാൽ
ഒരുപടിയിലേതങ്കിലും ദാനശീലനില്ലാതിരിക്കുമൊ
പെയ്‌ തൊഴിഞ്ഞ മേഘത്തോട്‌
യാചിച്ച്‌ പോകുമൊ
ദാഹർത്തനാം വേഴാമ്പലിലൊന്നുപോലുമെ
മംഗളം ഭവിക്കട്ടെ...


അല്ലയൊ വിദുഷീ
അങ്ങു ഗുരുവിനായ്‌ നൽകുവാൻ കൊതിപ്പതെന്ത്‌
അതെത്രയെന്നെന്നോടുരിയാടിക്കൊൾക

പഠനം കഴിഞ്ഞു ഞാനുരച്ചു ഗുരുവിനോടായ്‌
ഗുരുദക്ഷിണയേകുവാൻ കൊതിപ്പുയെന്നന്തരംഗം
മൊഴിയൂ ഞാനെന്തുവേണം ഗുരൊ
നിർബന്ധം ഞാനാചോദ്യം ആവർത്തിച്ചു
"പിഴക്കാതെ നീ ചെയ്‌ത
നിൻ പരിചരണങ്ങളൊക്കയും ധാരാളം
തൃപ്തൻ ഞാൻ പ്രിയ ശിഷ്യാ പോകനീ"

ശാന്തത തളംകെട്ടുമാ മുഖാംബുജം
പ്രസന്ന വദനം മറുമൊഴിയേകിയെനിക്കെങ്കിലും
അതൃപ്തൻ ഞാൻ
ഗുരുദക്ഷിണ യേകാൻ കൊതി പൂണ്ട്‌
വീണ്ടും ഞാൻ ചോതിച്ചു
ഗുരുവിനോടായ്‌
അപ്പോളവിടുന്നു ശുണ്ഠി പിടിപെട്ടു കൽപിച്ചതി വേഗം
"പതിനാലുകോടി സ്വർണ്ണ നാണയം "
"വേദ വേദാംഗാദിയാം പതിന്നാലു വിദ്യകളും ഗ്രഹിച്ച നീ
ഓരോരൊ വിദ്യക്കും
ഒരു കോടി സ്വർണ്ണത്തിൻ നാണയം നൽകനീ "ഗുരു ദക്ഷിണ "

(സ്‌കലിതങ്ങൾ ഉണ്ടാകാം ക്ഷമിക്കുക.കാളിദാസനെ പരിചയ പ്പെടുത്താനുള്ള ഒരു ചെറിയ ശ്രമമായിരുന്നു)

റഷീദ്‌ പാവറട്ടി.