നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, November 30, 2015

ഉദയം പത്ര കുറിപ്പ്‌

ദോഹ: ഉദയം പഠനവേദിയുടെ ഉപഘടകമായ ഉദയം ഇന്റര്‍‌നാഷണല്‍ ഓണ്‍ലൈന്‍ ഗ്രൂപ്പ്‌ സം‌ഭവ ബഹുലമായ പ്രാഥമിക മാസം പിന്നിടുകയാണ്‌.വാട്ട്‌സാപ്പ്‌ നടപ്പു ശീലങ്ങളില്‍ നിന്നും മാറി ഒഴുകാന്‍ അശ്രാദ്ധം ജാഗ്രത പുലര്‍‌ത്തി ഒരു പരിധിവരെ വിജയിക്കാന്‍ സാധിച്ചു എന്നതത്രെ ഇവിടെ എടുത്തുദ്ധരിക്കാനാകുന്ന പ്രത്യേകത.ദൃഢ നിശ്ചയത്തോടെ ഒരുങ്ങി ഇറങ്ങിയാല്‍ സാധ്യമാകാത്തതൊന്നും ഇല്ലെന്ന പാഠം ഒരിക്കല്‍ കൂടെ ഓര്‍‌മ്മിപ്പിക്കപ്പെടുകയാണ്‌ ഈ സാഹസിക പ്രയാണം.

ഈ സം‌ഘത്തിന്റെ യാത്രയ്‌ക്കാവശ്യമായ ഉണര്‍‌വും ഊര്‍ജവും നവ മാധ്യമ സാങ്കേതിക വിദ്യയിലൂടെ പകര്‍‌ന്നും പാര്‍‌ന്നും തന്ന ആദരണീയനായ എ.വി ഹം‌സ സാഹിബ്‌,ആസ്വാദകരെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും ഒരു വേള കരയിപ്പിച്ചും തൂലിക ചലിപ്പിച്ച യുവ എഴുത്തുകാരന്‍ സൈദ്ധീന്‍ ഖുറൈശി,സാമൂഹികാവബോധത്തെ തൊട്ടുണര്‍‌ത്തിയ മെര്‍‌സൂഖ്‌ സെയ്‌തു മുഹമ്മദ്‌,കളിയിലെ കാര്യമായ ചിന്തകളെ സം‌ഘാം‌ഗങ്ങളില്‍ പുനര്‍ ജനിപ്പിച്ച മെഹബൂബ്‌,ആകര്‍‌ഷകമായ വിധത്തില്‍ ആശയ ഗാം‌ഭീര്യമുള്ള നുറുങ്ങുകള്‍ ആസ്വാദ്യകരമായി വിളമ്പിയ അക്‌ബര്‍ എം.എ,ആരോഗ്യ രം‌ഗത്തെ പുത്തനറിവുകളെ ജോലി തിരക്കിനിടയിലും തെരഞ്ഞെടുത്ത് അയച്ചു തന്ന ഡോ.സമീര്‍ കലന്തന്‍,സാമ്പത്തിക വിഷയങ്ങളിലേക്ക്‌ വെളിച്ചം വീശുന്ന കുറിപ്പുകള്‍ ഒരുക്കിയ ഷറഫുദ്ധീന്‍ ഹമീദ്‌,കുടും‌ബ കാര്യങ്ങള്‍ 'ഗൗരവമായി കുറിച്ച്‌' ചര്‍‌ച്ചകള്‍ ചൂടു പിടിപ്പിച്ചിരുന്ന അബ്‌ദുല്‍ കബീര്‍ പി.എ തുടങ്ങിയ അനുഗ്രഹീതരായ സഹോദരങ്ങള്‍‌ക്ക്‌ നന്ദി പ്രകാശിപ്പിക്കുന്നു.

ഡിസം‌ബര്‍ മുതല്‍ മറ്റൊരു പരീക്ഷണത്തിലേയ്‌ക്കാണ്‌ നമ്മുടെ യാത്ര.ഇവിടേയും ഒട്ടേറെ നിബന്ധനകള്‍ക്ക്‌ ഈ സം‌ഘാം‌ഗങ്ങള്‍ സാക്ഷികാളേകേണ്ടി വരും.അപ്പോള്‍ പരിഭവിക്കരുത്.ഈ യാത്രയിലും ശിക്ഷയും ശിക്ഷണവും ഉണ്ടായേക്കാം.ശിക്ഷണ നടപടികള്‍ക്ക്‌ വിധേയരായവര്‍ സദയം പൊറുക്കുക.
ഡിസം‌ബര്‍ ഒന്നും രണ്ടും തിയതികള്‍ ഇതുവരെയുള്ള വിലയിരുത്തലുകള്‍ക്കും ചര്‍‌ച്ചകള്‍‌ക്കും നീക്കി വെച്ചിരിക്കുന്നു.ഒരു കാരണ വശാലും ഒരു വക ഷയറിങ്ങുകളും അനുവദിക്കുകയില്ല.ഗ്രൂപ്പിന്റെ സകല നിലപാടുകളും മനസ്സിലാക്കിയിട്ടും അത്തരം നീക്കം ഉണ്ടായാല്‍ തല്‍‌കാലം മാറ്റി നിര്‍‌ത്തപ്പെടും.

ഡിസം‌ബര്‍ മൂന്നു മുതല്‍ തുടങ്ങുന്ന വാക്‌ധോരണിയെ പൂര്‍‌ണ്ണമായും പ്രയോജനപ്പെടുത്തുകയും ഒരോ ധോരണി കഴിയുമ്പോഴും ചര്‍‌ച്ചകള്‍ സജീവമാക്കുകയും വേണം.ഗ്രൂപ്പില്‍ സജീവമായിരിക്കുമ്പോഴും ബ്രോഡ്‌ കാസ്റ്റ് നിര്‍‌ദേശങ്ങള്‍ കണക്കിലെടുക്കണമെന്ന്‌ ഒരിക്കല്‍ കൂടെ ഓര്‍‌മ്മപ്പെടുത്തട്ടെ.സര്‍‌വ്വ ലോക രക്ഷിതാവ്‌ നമ്മുടെ സദുദ്യമങ്ങളെ വിജയിപ്പിച്ചു തരുമാറാകട്ടെ.
ഉദയം ഇന്റര്‍ നാഷണല്‍ കോഡിനേറ്റര്‍
അസീസ്‌ മഞ്ഞിയില്‍