ഉദയം പഠനവേദിയുടെ ഉപ ഘടകമായ ഉദയം ഇന്റര്‍ നാഷണല്‍ ഇ-ലോകത്തൊരുക്കുന്ന വാക്‌ധോരണി ഡിസംബര്‍ 3 വ്യാഴം പ്രഭാതം മുതല്‍ പ്രാരംഭം കുറിക്കും.ആഴചയിലധികം നീണ്ടു നില്‍ക്കുന്ന പരിപാടി നാളെ കാലത്ത് ഇന്ത്യന്‍ സമയം 7.30 ന് പോസ്റ്റ് ചെയ്യുന്ന പ്രാര്‍ഥനാ ഗീതവും ഉദയം പ്രതിനിധി എം.എം അബ്‌ദുല്‍ ജലീലിന്റെ ഉപക്രമ ശബ്‌ദ സന്ദേശത്തോടെയും തുടക്കമാകും.ശേഷം ഉദയം പഠനവേദിയുടെ സ്ഥാപകരില്‍ പ്രമുഖനായ എ.വി ഹംസ സാഹിബ് ശബ്‌ദ സന്ദേശത്തിലൂടെ ഉദ്‌ഘാടനം ചെയ്യും.ഇതോടെ സജീവമാകുന്ന ഇ-ലോക വാക്‌ധോരണിയില്‍ പ്രഥമ പങ്കാളിയായ സാഹിത്യകാരന്‍ സൈനുദ്ധീന്‍ ഖുറൈശി തന്റെ വാക്‌ധോരണി പോസ്റ്റ് ചെയ്യും.തുടര്‍ന്നു രണ്ട് മണിക്കൂര്‍ സമയം ഗ്രൂപ്പിലുള്ളവര്‍ക്ക് പ്രതികരിക്കാം.തത്സമയ ശബ്‌ദ സന്ദേശത്തിലൂടെയും അല്ലാതെയും ഇതിനവസരം നല്‍കപ്പെടും.ഉച്ചയ്‌ക്ക് മുമ്പ് മറ്റൊരു താരം മര്‍സൂഖ് സെയ്‌തു മുഹമ്മദിന്റെ ഊഴമായിരിക്കും.ഇതിനു ശേഷവും പ്രതികരണങ്ങള്‍ക്ക് അവസരമുണ്ട്.
രണ്ടാമത്തെ രംഗം ഉണരുന്നത് മധ്യാഹ്നത്തിനു ശേഷമായിരിക്കും.ഖത്തര്‍ സമയം 2 ന് ഷറഫുദ്ധീന്‍ ഹമീദ് അദ്ധേഹത്തിന്റെ വാക്‌ധോരണി പോസ്റ്റ് ചെയ്യും.തുടര്‍ന്നും അംഗങ്ങള്‍ക്ക് പ്രതികരിക്കാനുള്ള സമയമായിരിക്കും.ഉച്ചക്ക് ശേഷമുള്ള വാക്‌ധോരണിയിലെ അടുത്ത പങ്കാളി ബാസ്വിത് കബീര്‍ ഖത്തര്‍ സമയം അഞ്ചിന് വാക്‌ധോരണി ശബ്‌ദ സന്ദേശം നല്‍കും.സാധ്യമാകുന്നത്ര അംഗങ്ങളുടെ പ്രതികരണങ്ങള്‍ കഴിഞ്ഞെന്നുറപ്പ് വരുത്തിയതിനു ശേഷം രാത്രി ഖത്തര്‍ സമയം 8 ന് ഉദയം ഖത്തര്‍ ഘടകം അധ്യക്ഷന്‍ ഉപസംഹാര സന്ദേശം നല്‍കും.ഇതു പോലെ തുടര്‍ന്നുള്ള വാക്‌ധോരണി ദിവസങ്ങളിലും ആവര്‍ത്തിക്കും.ഉദയം ഇന്റര്‍ നാഷണല്‍ കോഡിനേറ്റര്‍ അസീസ് മഞ്ഞിയില്‍ പറഞ്ഞു.അജണ്ടയിലില്ലാത്ത അറിയിപ്പുകളൊ ഷയറിങ്ങുകളൊ പാടില്ലെന്നും കോഡിനേറ്റര്‍ ഓര്‍മ്മപ്പെടുത്തി.