നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Our Area

മുല്ലശ്ശേരി ബ്‌ളോക് പരിധിയിലുള്ള പാലുവായ്‌ മുതല്‍ ഏനാമാവ്‌ വരെ നീണ്ടുകിടക്കുന്ന പതിമൂന്ന്‌ മഹല്ലുകള്‍ കേന്ദ്രീകരിച്ചാണ്‌ ഉദയം പഠനവേദിയുടെ പ്രവര്‍‌ത്തനങ്ങള്‍.ഉദയം പരിധിയില്‍ പ്രസ്ഥാന നിയന്ത്രണത്തില്‍ പാവറട്ടി,പുവ്വത്തൂര്‍,പാടൂര്‍ എന്നീ പ്രദേശങ്ങളിലായി മൂന്നു പള്ളികള്‍ ഉണ്ട്‌. പ്രസ്‌തുത പരിധിയില്‍ ഉള്‍‌പെട്ട പാവറട്ടിയില്‍ ഒരു പുരുഷ ഹല്‍ഖയും,വെന്മേനാട്‌ ഒരു പുരുഷ ഹല്‍ഖയും ഒരു വനിതാ ഹല്‍ഖയും, പാടൂരില്‍ ഒരു പുരുഷ ഹല്‍ഖയും രണ്ട്‌ വനിതാ ഹല്‍ഖയും,വെങ്കിടങ്ങില്‍ ഒരു പുരുഷ ഹല്‍‌ഖയും നിലവിലുണ്ട്‌.

പ്രദേശത്ത്‌ പുതിയ ഹല്‍‌ഖകള്‍ കൂടെ രൂപം കൊള്ളാനുള്ള സാധ്യതകള്‍ തെളിഞ്ഞു വരുന്നുണ്ട്.

ഉദയം പഠനവേദിയുടെ പരിധിയില്‍ ഉള്‍‌കൊള്ളുന്ന മഹല്ലുകളുടെ പേരുകള്‍:- പാലുവായ്,തൈകാട്‌,പുതുമനശ്ശേരി,വെന്മേനാട്‌,പൈങ്കണ്ണിയൂര്‍,പാവറട്ടി,
പണ്ടാറക്കാട്‌,പുവ്വത്തൂര്‍,തിരുനെല്ലൂര്‍,മുല്ലശ്ശേരി,പാടൂര്‍,തൊയക്കാവ്‌,മുപ്പട്ടിത്തറ,ഏനാമാവ്‌,കണ്ണോത്ത്‌.