നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Zainab Chavakkad

സൈനബ് ചാവക്കാട്.ഒരുമനയൂരിലെ മുത്തമ്മാവ് അറക്കൽ മൊയ്‌ദുണ്ണി ഹാജിയുടെയും നഫീസയുടെയും മകളായി 1967 ൽ ജനനം.മാങ്ങോട്ട് എ.യു.പി സ്‌‌കൂ‌ൾ ശാന്തപുരം ഇസ്‌‌ലാമിയ കോളേജ്, കാലിക്കറ്റ്‌ യൂണിവേഴ്‌‌സിറ്റി എന്നിവിടങ്ങളിലായി  വിദ്യാഭ്യസം നേടി.

അറബി സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും,ഇസ്‌‌ലാമിക്‌ സൈക്കോളജി, കൗൺസിലിംഗ് സൈക്കോളജി എന്നിവയിൽ ഡിപ്ലോമയും കരസ്ഥമാക്കി.

തനിമ കലാസാഹിത്യ വേദി സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഗം,മലപ്പുറം ജില്ലാനിരീക്ഷക, ഷിവാക്ക് ഓൺലൈൻ മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗം,ജമാഅത്തെ ഇസ്‌ലാമി റൈറ്റേഴ്‌‌സ് ഫോറം എക്‌‌സിക്യൂട്ടീവ് അംഗം, പെരിന്തൽമണ്ണ ഏരിയ അസിസ്റ്റന്റ് കൺവീനർ,ഏരിയ  ദഅ്‌വ കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.

അൻസാർ വിമൻസ്  കോളേജ് അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.ഇപ്പോൾ കൗൺസിലറായി ഔദ്യോഗിക ജീവിതം തുടരുന്നു.ജമാഅത്തെ ഇസ്‌ലാമി ജിദ്ദ വനിതാ വിഭാഗം  ജനറൽ സെക്രട്ടറി,തൃശൂർ ജില്ലാ സമിതി അംഗം, മലർവാടി സ്റ്റേറ്റ് റിസോഴ്സസ് ഗ്രൂപ്പ് അംഗം, വെൽഫെയർപാർട്ടി കുന്നംകുളം മണ്ഡലം കമ്മിറ്റി അംഗം എന്നിങ്ങനെ  പ്രവര്‍‌ത്തിച്ചിട്ടുണ്ട്‌.

സ്‌‌കൂ‌ൾ പഠനകാലം തൊട്ട് കലാരംഗത്ത് സജീവമായിരുന്നു.നൃത്തവും സംഗീതവും അഭ്യസിച്ചു.എട്ടാം ക്ലാസ്സ്‌ മുതൽ പാട്ടും കവിതയും എഴുതിത്തുടങ്ങി.

നിരവധി ഓഡിയോ വീഡിയോ ആൽബങ്ങൾക്ക് വേണ്ടി അറബി വരികളുൾപ്പടെ  പാട്ടുകളെഴുതിയിട്ടുണ്ട്.

ജമാഅത്ത് സമ്മേളനങ്ങൾക്കും  വെൽഫെയർ പാർട്ടിക്കും, മലർവാടിക്കും  വേണ്ടി  സമ്മേളന ഗാനങ്ങളും  തീം സോങുകളും സ്വാഗത ഗാനങ്ങളും എഴുതി.

സംഗീത ശില്‍‌പങ്ങൾക്ക് വേണ്ടി വിഷയാധിഷ്‌‌ഠിത ഗാനങ്ങൾ രചിച്ചു.മത്സര വേദികളിൽ പലതിനും ഒന്നാം സമ്മാനം ലഭിച്ചു.

സ്വദേശത്തും വിദേശത്തുമായി, കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി നാടകം, സംഗീത ശിൽപം, നാടൻ പാട്ടുകൾ ഒപ്പന,കഥാപ്രസംഗം,തുടങ്ങിയ സ്റ്റേജ് പ്രോഗ്രാമുകൾക്ക് രചനയും സംവിധാനവും നിർവഹിച്ചു.

വെട്ടച്ചുഴി പ്രഥമ കവിതാ സമാഹാരം.കോട്ടയം ഭാസ്ബുക്‌‌സ്‌ പ്രസാധനം ചെയ്‌ത പുസ്‌‌തകത്തിന്റെ അവതാരിക എഴുതിയത് കവി റഫീഖ് അഹ്‌മദാണ്.

കൂടാതെ പല കവിതാ സമാഹാരങ്ങൾക്ക് വേണ്ടിയും കവിതകള്‍ രചിച്ചിട്ടുണ്ട്‌.ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സോഷ്യൽ മീഡിയകളിലും കവിതയും ലേഖനങ്ങളും കുറിപ്പുകളും  എഴുതുന്നു.

അംഗീകാരങ്ങൾ:-

ഒരുമനയൂർ എ.യു.പി സ്‌‌കൂള്‍ പൂർവ്വ വിദ്യാർത്ഥി പ്രതിഭാ  പുരസ്‌കാരം, പാലക്കാട്‌ സൗഹൃദ വേദി നൽകിയ അവാർഡ്,അൻസാർ വിമൻസ് കോളേജിന്റെ ആദരവ്,കിഡ്‌‌സ് മജ്‌ലിസ് ഫെസ്റ്റിൽ ഇസ്‌‌ലാമിക ഗാനത്തിന് തുടർച്ചയായി മൂന്ന് തവണ ഒന്നാം സമ്മാനം,ഗാന രചയിതാവിനുള്ള അൻസാർ കെ.ജി സെക്ഷന്‍ അംഗീകാരം,അൽഹുദ വനിതാ കലാവേദി അംഗീകാരം,ജിദ്ദ മർകസ് തഅ്‌ലീമുൽ ഖുർആൻ സമിതിയുടെ ഖുർആൻ അധ്യാപികക്കുള്ള ആദരവ്,ജമാഅത്തെ ഇസ്‌ലാമി സംസ്ഥാനത്തിന്റെ  (വനിതാവിഭാഗം) ആദരവും (രണ്ടു തവണ) ലഭിച്ചു.

കുടുംബം:-

ഭർത്താവ് അഷ്‌റഫ്‌ അലി.മക്കൾ:-മുഹമ്മദ്‌ ഥാബിത്ത് (കുടുംബസമേതം യു.കെയിൽ),ഹിബ (സൈക്കോളജിസ്റ്റ് - ഭർത്താവും രണ്ടു മക്കളുമായി സിങ്കപ്പൂരിൽ),അഫ്‌നാൻ (ആർക്കിടെക്‌‌ട്‌,വിവാഹിത),ഹന (ജേർണലിസ്റ്റ്  - വിവാഹിതയും ഒരു കുഞ്ഞിന്റെ മാതാവുമാണ്),അഹ്‌‌മ‌ദ് (ഡിഗ്രി കഴിഞ്ഞു  ഓൺ ലൈൻ ചാനലിൽ ക്യാമറമാനും എഡിറ്ററുമായി താത്കാലിക നിയമനം),മഹമൂദ്  യാസീൻ (ഹൈസ്‌‌കൂള്‍ വിദ്യാര്‍‌ഥി).