നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Salim KV

ഗുരുവായൂര്‍ സലീം കെ.വി,ഗുരുവായൂര്‍ മുഹമ്മദ് -  ആമിന ദമ്പതികളുടെ ഏഴുമക്കളില്‍ ഇളയവനായി 1959 ലാണ്‌ ജനനം.കലാ സാഹിത്യ മേഖലയില്‍ വിശിഷ്യാ സം‌ഗീത സം‌വിധാനത്തിലും സം‌ഗീത ആസ്വാദനത്തിലും കൂടുതല്‍ അഭിരുചിയുള്ള വ്യക്തിത്വം. തനിമ കലാ സാഹിത്യവേദി ചാവക്കാട്‌ ചാപ്‌റ്റര്‍ സം‌ഗീത വിഭാഗത്തിന്റെ ഉത്തരവാദിത്തമുള്ള പ്രവര്‍‌ത്തക സമിതി അം‌ഗം. ഇടക്കഴിയൂരിലാണ്‌ ഇപ്പോള്‍ താമസം.

രണ്ട്‌ പെണ്‍ മക്കളും ഒരാണ്‍ കുട്ടിയും.പെണ്‍ മക്കളില്‍ ഒരാള്‍ വിവാഹിതയാണ്‌.മകന്‍ ഷാഹിദ് സലീമിന്‌ ഖലീഫ ട്രസ്‌റ്റിന്റെ കീഴിലുള്ള ഹിഫ്‌ദ് കേന്ദ്രത്തില്‍ നിന്നും വിശുദ്ധ ഖുര്‍‌ആന്‍ ഹൃദിസ്ഥമാക്കാന്‍ സൗഭാഗ്യം ലഭിച്ചിട്ടുണ്ട്‌.പഠനം തുടരുന്നു.

യു.എ.ഇയിലെ വിധ എമിറേറ്റ്‌സുകളിലും മലേഷ്യയും സന്ദര്‍‌ശിച്ചിട്ടുണ്ട്‌. പുതിയ ഒരു സം‌ഗീത ആള്‍‌ബം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്‌.

മുന്‍ പ്രവാസിയായ ഇദ്ദേഹം നല്ലൊരു ആസ്വദകനും കലാ സാഹിത്യ മേഖലയില്‍ തന്റേതായ ഇടങ്ങളില്‍ കയ്യൊപ്പുകള്‍ ചാര്‍‌ത്താന്‍ ശ്രമിച്ച വ്യക്തിയുമാണ്‌.കച്ചവടത്തില്‍ തല്‍‌പരനായ ഈ സഹൃദയന്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ശുഭ പ്രതീക്ഷയോടെ ജിവിതം നയിക്കുന്നു.

പ്രിയതമ:- മുബീന.മക്കള്‍:- സജ്‌നി ഷാഫി,ഷാഹിദ് സലീം,ശിഫ സലീം. മരുമകന്‍:- ഷാഫി.പേരകുട്ടികള്‍:-നഫീസത്തുല്‍ മിസ്‌റിയ,ഷം‌സുദ്ദീന്‍.