ഡോ.സമീര്‍ കലന്തന്‍ പാലുവായ് സ്വദേശിയാണ്. പഠിച്ചതും വളര്‍ന്നതും ദോഹയിലായിരുന്നു. ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തില്‍ പ്രാവീണ്യം നേടിയ അദ്ധേഹം ഉപരി പഠനത്തിനു ശേഷം സേവനത്തിനു പ്രാരംഭം കുറിച്ചത് ദോഹയിലാണ്.
ദേശീയ അന്തര്‍ ദേശീയ തലത്തില്‍ ആരോഗ്യ ബോധവത്‌കരണ പരിപാടികളിലും ആധുരാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള വൈവിധ്യമാര്‍ന്ന സദസ്സുകളിലും ഭാഗഭാക്കായിട്ടുണ്ട്. ആരോഗ്യ സേവന രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഡോ.സമീര്‍ വ്യത്യസ്‌തങ്ങളായ അംഗീകാരങ്ങള്‍ക്കും ആദരവിനും അര്‍ഹനായിട്ടുണ്ട്.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനില്‍ സജീവ സാന്നിധ്യമായ ഡോ.സമീറിന്റെ സാരഥ്യത്തില്‍ ദോഹയിലുള്ള സമീര്‍ ക്ലിനിക് ഖത്തറില്‍ ഏറെ പ്രസിദ്ധമാണ്.സേവന സന്നദ്ധനായ ഡോ.സമീര്‍ ഉദയം പഠനവേദിയുടെ സഹകാരിയും സഹചാരിയുമാണ്.
തൊയക്കാവ് ഖാലിദ് സാഹിബിന്റെ (മക്കാരുക്ക) മകള്‍,കരീം വെങ്കിടങ്ങിന്റെ സഹോദരിയുടെ മകളുമായ ബഷീറയാണ് ഭാര്യ.സജീര്‍ കലന്തന്‍,സീമ കലന്തന്‍ സഹോദരങ്ങളാണ്.