ഡോക്‌ടര്‍ സെയ്‌തു മുഹമ്മദ്.മുല്ലശ്ശേരി ആരോഗ്യ കേന്ദ്രത്തിലെ സേവനത്തിലൂടെ ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിച്ച ആദരണീയനായ ഡോക്‌ടര്‍ പരിചയപ്പെടുത്തലുകള്‍ അഭംഗിയാകും വിധം സുപരിചിതനാണ്.
സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ സന്നദ്ധ സംരംഭങ്ങളില്‍ സമര്‍പ്പണ മനസ്സോടെ പ്രവര്‍ത്തന നിരതനാണ് സൗമ്യ ശീലനായ ഡോ.സെയ്‌തു മുഹമ്മദ്.ജില്ലയിലും പരിസര പ്രദേശങ്ങളിലും ഉള്ള വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങളിലും സംരംഭങ്ങളിലും നിറ സാന്നിധ്യമായ ഇദ്ധേഹം പുവ്വത്തൂരിലാണ് താമസം.
ഉദയം പഠനവേദിയുടെ ആദ്യകാല സഹകാരികളിലൊരാളായ ഡോക്‌ടര്‍ സെയ്‌തു മുഹമ്മദ് ഒരു ദശകത്തിലധികമായി ഉദയം പഠനവേദിയുടെ ചെയര്‍മാന്‍ പദവി അലങ്കരിക്കുന്നു.