നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sajadil Mujeeb

സജദില്‍ മുജീബ്,തൃശൂര്‍ കൊടുങ്ങല്ലൂര്‍ മാടവന അത്താണിയില്‍ തോട്ടുങ്ങല്‍ മുഹമ്മദിന്റേയും ആയിശാബിയുടേയും മകനായി 1971 ല്‍ ജനനം.മൂന്നു സഹോദരങ്ങളുണ്ട്.

കച്ചവടാവശ്യാര്‍ത്ഥം പിതാവിന്റെ കൂടെ പാലക്കാടെത്തി.പഠിച്ചതും വളര്‍ന്നതും പാലക്കാട്. രസതന്ത്രത്തില്‍ ബിരുദധാരി.

BEMHSS, വിക്ടോറിയ കോളേജ്, ചിറ്റൂര്‍ ഗവര്‍മെന്റ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം പൂര്‍‌ത്തിയാക്കിയത്.

മാര്‍ക്കറ്റ് റോഡിലുള്ള ജസ്റ്റീസ് മാര്‍ട്ട് എന്ന സ്ഥാപനത്തില്‍  1992 മുതല്‍ മുഴു സമയ കച്ചവടത്തില്‍ വ്യാപൃതനായി.കോളേജ്‌ പഠനകാലത്ത് തന്നെ കലാ സാഹിത്യ വിഷയങ്ങളില്‍ തല്‍‌പരനായിരുന്നു.വിദ്യാര്‍‌ഥിയായിരിക്കെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അനുധാവകനായിരുന്നു.കോളേജ് മാഗസിനില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നു എന്നതൊഴിച്ചാല്‍ എഴുത്തിനെ വേണ്ടത്ര ഗൗരവത്തില്‍ സമീപിച്ചിരുന്നില്ല. 

അന്തൂക്കന്റെ റൂഹ് എന്ന പേരില്‍ ഒരു കഥാസമാഹാരം പ്രസിദ്ധീകൃതമാണ്. വാരാദ്യ മാധ്യമം,ചന്ദ്രിക, കേരള കൗമുദി, കലാ കൗമുദി കഥ മാസിക തുടങ്ങി നിരവധി ആനുകാലികങ്ങളില്‍ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2017ല്‍ പ്രസിദ്ധീകരിച്ച മേരാ മെഹ്ബൂബ് ആയാഹെ എന്ന കഥ 2017 ലെ  മലയാളത്തിലെ മികച്ച കഥകളിലൊന്നായി കലാകൗമുദി കഥ മാസിക തിരഞ്ഞെടുത്തു.

സാഹിത്യ നിരൂപകനും വിവര്‍ത്തകനും സാഹിത്യകാരനുമായ ശ്രീ.സുരേഷ്.എം.ജി യാണ് മികച്ച പത്ത് കഥകളില്‍ ഒന്നായി തെരഞ്ഞെടുത്തത്.

ഇപ്പോള്‍ തനിമ കലാസാഹിത്യവേദി തൃശ്ശൂര്‍ ജില്ലാ സാരഥിയാണ്‌.ഭാര്യ റഹിയാനത്ത്,മക്കള്‍:-മുഹമ്മദ് ഷഹസാദ്,യാസീന്‍ അഹ്സന്‍.