നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, June 9, 2016

ഇഫ്‌ത്വാര്‍ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

ദോഹ:പരിശുദ്ധ റമദാനിന്റെ പുണ്യവും പ്രാധാന്യവും ഉള്‍‌കൊണ്ടു കൊണ്ട്‌ ഈ കൊച്ചു കൂട്ടായ്‌മയുടെ പ്രവര്‍‌ത്തനങ്ങളില്‍ സജീവമായി രം‌ഗത്തിറങ്ങണം.എം.എം.അബ്‌ദുല്‍ ജലീല്‍ ഉണര്‍‌ത്തി.എന്‍.പി യുടെ വസതിയില്‍ ചേര്‍‌ന്ന ഉദയം പഠനവേദിയുടെ പ്രവര്‍‌ത്തക സമിതിയില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു അധ്യക്ഷന്‍.ഇരുപതു പേര്‍‌ പങ്കെടുത്ത പ്രഥമ ഉദയം ഇഫ്‌ത്വാര്‍ സം‌ഗമം ഒരു പ്രദേശത്തിന്റെ തന്നെ വാര്‍‌ഷിക സം‌ഗമമായി പരിവര്‍‌ത്തിക്കപ്പെട്ടത്‌ അനുസ്‌മരിക്കാതിരിക്കാന്‍ കഴിയില്ല.നാം തന്നെ ഒരുക്കുകയും വിളമ്പുകയും ചെയ്‌തിരുന്ന ഏറെ ഹൃദ്യമായ കഴിഞ്ഞ കാലവും സ്‌മരണീയമാണ്‌.ഘട്ടം ഘട്ടങ്ങളായി പരിവര്‍‌ത്തിക്കപ്പെട്ട ഓരോ അധ്യായവും ഗൃഹാതുരത്വമുണര്‍‌ത്തുന്നവയാണ്‌.ഇന്ന്‌ സുഹൃത്തുക്കളെ ക്ഷണിക്കുക എന്ന ദൗത്യത്തിനപ്പുറം ഒന്നും കാര്യമായി ചെയ്യാനില്ല.ഇത്തരത്തിലൊരു ഇഫ്‌ത്വാര്‍ സം‌ഗമത്തിനുള്ള അവസരം വലിയ അനുഗ്രഹവും സൗഭാഗ്യവുമാണ്‌.അബ്‌ദുല്‍ ജലീല്‍ ഓര്‍‌മ്മിപ്പിച്ചു.
 
ആദ്യകാല ഉദയം പ്രവര്‍‌ത്തകരിലൊരാളായ ഈയിടെ നിര്യാതനായ വി.സി കലന്തന്റെ നിര്യാണത്തില്‍ അനുശോചിക്കുകയും പരേതനു വേണ്ടി പ്രാര്‍‌ഥിക്കുകയും ചെയ്‌തു.ഉദയം പഠനവേദിയുടെ മുന്‍ പ്രവര്‍‌ത്തക സമിതി അം‌ഗം അബൂബക്കര്‍ സാഹിബിന്റെ ആരോഗ്യ സ്ഥിതി സദസ്സില്‍ വിശദീകരിക്കപ്പെടുകയും പ്രാര്‍‌ഥിക്കുകയും ചെയ്‌തു.ഉദയം പഠനവേദിയുടെ പ്രവര്‍‌ത്തക സമിതി അം‌ഗം നിയാസ്‌ അഷ്‌റഫിന്റെ വിവാഹ നിശ്ചയ വാര്‍‌ത്ത പങ്കു വെക്കുകയും ആശം‌സകള്‍ നേരുകയും ചെയ്‌തു.

സെക്രട്ടറി എ.പി അബ്‌ദുല്‍ അസീസ്‌ കഴിഞ്ഞ പ്രവര്‍‌ത്തക സമിതി റിപ്പോര്‍‌ട്ട്‌ അവതരിപ്പിച്ചു പാസ്സാക്കി.ശേഷം നടന്ന ചര്‍‌ച്ചയില്‍ ജൂണ്‍ 13 തിങ്കളാഴ്‌ച അസീസിയ്യ ഖൈമയില്‍ നടക്കാനിരിക്കുന്ന ഇഫ്‌ത്വാര്‍ സം‌ഗമത്തിലേയ്‌ക്ക്‌ പ്രദേശ വാസികളെ ക്ഷണിക്കാന്‍ എല്ലാ സമിതി അം‌ഗങ്ങളേയും ഉത്തരവാദപ്പെടുത്തി.രണ്ട്‌ ദിവസത്തിനകം ക്ഷണിതാക്കളുടെ വിശദാം‌ശങ്ങള്‍ ജനറല്‍ സെക്രട്ടറി എന്‍.പി. ജാസിമിന്‌ കൈമാറാനും നിര്‍‌ദേശിക്കപ്പെട്ടു.തുടര്‍‌ന്നു ഇഫ്‌ത്വാര്‍ സം‌ഗമ അജണ്ട തയാറാക്കി.വൈകീട്ട്‌ 5.45 ന്‌ തുടങ്ങുന്ന ഇഫ്‌ത്വാര്‍ സം‌ഗമത്തില്‍ പ്രസിഡണ്ട്‌ സ്വാഗതം നിര്‍‌വഹിക്കും.ഉദയം സീനിയര്‍ അം‌ഗം എന്‍.കെ.മുഹിയദ്ധീന്‍ നസ്വീഹത്ത്‌ നടത്തും.സ്വീകരണവും സമാഹരണ പ്രക്രിയകളും സീനിയര്‍ അം‌ഗങ്ങളായ അസീസ്‌ മഞ്ഞിയില്‍,അബ്‌ദുല്‍ അസീസ്‌ എ.പി,അക്‌ബര്‍ എം.എ എന്നിവരുടെ നേതൃത്വത്തില്‍ നടത്തും.ജനറല്‍ സെക്രട്ടറി നന്ദി പ്രകാശിപ്പിക്കും.
 
ചര്‍‌ച്ചകള്‍‌ക്കും തിരുമാനങ്ങള്‍‌ക്കും ശേഷം 10.45 ന്‌ വൈസ്‌ പ്രസിഡണ്ടിന്റെ പ്രാര്‍‌ഥനയോടെ യോഗം സമാപിച്ചു.