നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, May 27, 2021

വെക്‌സാസ്‌ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍‌കി

വെങ്കിടങ്ങ് സ്വദേശികളായ പ്രവാസികളുടെ സംഘടനയായ വെക്‌സാസ് കോവിഡ് പ്രതിരോധത്തിനായ് പഞ്ചായത്തിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. വെക്‌സാസ് ഗ്ലോബൽ ചെയർമാൻ ഡോ.കരിം വെങ്കിടങ്ങിൻ്റെ നേതൃത്വത്തിലാണ് രണ്ട് ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ നൽകിയത്. ഓക്‌‌സിജന്‍   കോൺസെൻ്ററേറ്റർ, ഒക്സോമീറ്ററുകൾ, പി.പി.കിറ്റുകൾ, ഫേയ്‌‌സ് ഷീൽഡ്, ഗ്ലൗസുകൾ, സർജിക്കൽ മാസ്‌‌കുകള്‍ തുടങ്ങിയവയാണ് പഞ്ചായത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകിയത്.

പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ശ്രീ മുരളി പെരുനെല്ലി എം.എൽ.എ,വെക്‌‌സാസ് വെങ്കിടങ്ങ് യൂണിറ്റ് പ്രസിഡൻ്റ് എം.എ വാസുദേവനിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻ്റ് ചാന്ദിനി വേണു അധ്യക്ഷയായി. വെക്‌‌സാസ് ഭാരവാഹികളായ എം.പി. ഖാലിദ്, പി.ചന്ദ്രശേഖരൻ,എം.എസ്. സുധീരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എ.ടി. അബദുൾ മജീദ്, മെഡിക്കൽ ഓഫീസർ ഡോ.ജെയ്‌ജ്,എന്നിവർ സംസാരിച്ചു. ആതുരശുശ്രൂഷ രംഗത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി കൊണ്ടിരിക്കുന്ന വെങ്കിടങ്ങിലെ യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസികളുടെ സംഘടനയാണ് വെക്‌സാസ്.