നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, May 27, 2021

ഉണ്ണിക്ക യാത്രയായി

എടക്കഴിയൂർ നാലാം കല്ലിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന വൈശ്യം വീട്ടിൽ മുഹമ്മദുണ്ണി ഇന്ന് അല്ലാഹുവിൻറെ വിളിക്കുത്തരം നൽകി യാത്രയായി.
 
ഭാര്യ:ശരീഫ.ഷിഫൂറലി,ഫാത്തിമ,നിഷാം ഖാദര്‍,  നസീബ, റഹ്‌‌മത്തുന്നിസ എന്നിവരാണ്‌ മക്കള്‍. മിന്‍‌സി, സിയാദ്‌, അന്‍‌സിയ,മുനീബ്,അജ്‌മല്‍ എന്നിവര്‍ മരുമക്കളുമാണ്‌. മുഹമ്മദുണ്ണിക്കയെ കുറിച്ച് ദോഹയില്‍ നിന്നും കെ.സി അബ്‌ദുല്‍ ലത്വീഫ് സാഹിബ്‌ കുറിക്കുന്നു. 
 
ഉണ്ണിക്ക... എന്നും ആ നിഷ്‌‌കളങ്ക പുഞ്ചിരിയേ കണ്ടിട്ടുള്ളു.തന്റെ കൊച്ചു ബക്കാലക്കടയുടെ പരിമിതികളിലും പ്രവർത്തകരിലൊരാളായി, ജനറൽ ബോഡികളിലും പൊതു പരിപാടികളിലുമൊക്കെ   സന്നിഹിതനായി, നിർമലമായ സ്നഹ സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ചുപോന്ന ഉണ്ണിക്ക അല്ലാഹുവിലേക്ക് യാത്രയായി.
 
ദീർഘ കാലം പ്രവാസിയായിരുന്നുവെങ്കിലും പ്രാരാബ്‌ധങ്ങളിൽ നിന്ന് പൂർണമായി മോചിതനാവാൻ അദ്ധേഹത്തിന് സാധൃമിയിരുന്നില്ല എന്ന് മനസ്സിലാകുന്നു. അതിനാൽ നാട്ടിലായിരിക്കുമ്പോഴും താൻ പഠിച്ച ചെറു തൊഴിലിൽ വ്യിപൃതനാവാനും ആവശ്യങ്ങൾ സ്വയം പൂർത്തീകരിക്കാനും അദ്ധേഹം ശ്രമിച്ചുപോന്നു. എങ്കിലും, ജീവിത യാത്രാമധ്യേ മരണം സംഭവിച്ചു പോയാൽ, തകാഫുലിലുൾപെടെ (പരസ്‌പര സഹായ നിധി) അവശേഷിക്കുന്ന ചെറിയ ബാധൃതകൾ,ലഭിക്കാനുള്ള സാന്ത്വനം ഫണ്ടിൽ നിന്ന് തീർത്തു കൊടുക്കണമെന്ന് തന്റെ യൂണിറ്റ് പ്രസിഡൻറിനെ ഒരാഴ്ച മുമ്പ് ഉത്തരവാദിത്തപ്പെടുത്തിയിരുന്നുവത്രെ !!!!!  അക്കാര്യങ്ങളിൽ സാധാരണക്കാരനായ ഉണ്ണിക്ക എത്രമാത്രം ശ്രദ്ധാലുവായിരുന്നുവെന്ന തിരിച്ചറിവ് ഇത് നമുക്ക് നൽകുന്നു.
 
നാം കൈകോർത്ത് വളർത്തിയെടുത്ത സംഘടനാ സംവിധാനങ്ങൾ പ്രയാസങ്ങളിൽ എങ്ങിനെ താങ്ങായി നിൽക്കുന്നുവെന്നും അവ വ്യവസ്ഥാപിതമായി കാത്തുസൂക്ഷിക്കൽ എത്രമാത്രം പ്രധാനമാണെന്നും ഉണ്ണിക്കയുടെ "വസിയ്യത്ത്" നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു.

ഓരോ വിശ്വാസിയും കാത്തുസൂക്ഷിക്കേണ്ട മരണ ഭയമെന്ന ഗുണം, തനിക്കനുവദിക്കപ്പെട്ട ജീവിത സമയം പെട്ടെന്നവസാനിച്ച് പോവുകയും ആരോടും ഒന്നും പറയാൻ പറ്റാത്ത, ഒരു കണക്കും ബോധിപ്പിക്കാൻ പറ്റാത്ത മറ്റൊരവസ്ഥയിലേക്ക്   മാറ്റപ്പെടുകയും ചെയ്യുമ്പോൾ,   എങ്ങനെ, എത്രമാത്രം ഗുണകരമാകുമെന്ന ഗുണപാഠം നമുക്കായി ഉപേക്ഷിച്ചുകൊണ്ടാണ് ഉണ്ണിക്ക വിടപറഞ്ഞിരിക്കുന്നത്. ഇന്ന് ആ ബാധ്യതകൾ എത്രയും പെട്ടെന്ന് വീട്ടേണ്ട ഉത്തരവാദിത്തം നമ്മുടേതെല്ലാമാണ്. പരമകാരുണികൻ ഉണ്ണിക്കക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ. امين. കുടുബത്തിനും ബന്ധുമിത്രങ്ങൾക്കും ക്ഷമയും സഹനവും നൽകുമാറാകട്ടെ. امين അദ്ദേഹത്തെയും നമ്മെയും നാളെ സ്വർഗത്തിൽ ഒരുമിച്ചുകൂട്ടുമാറാകട്ടെ. امين.
======
കെ.സി