മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് - സാമൂഹികാ രോഗ്യ കേന്ദ്രം," മാലിന്യമുക്ത പരിസരം ആരോഗ്യമുള്ള ജനത " ക്ലീൻ മുല്ലശ്ശേരി മഴക്കാല പൂർവ്വ ശുചീകരണ - കോവിഡ് പ്രതിരോധ കാംപയിൻ.
കോവിഡ് മഹാമാരി മൂലം നാടും പൊതുസമൂഹവും പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ നാട്ടുകാരുടെ കൂട്ടായ്‌മയില്‍ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചും നടപ്പിലാക്കിയും അതിജീവനത്തിന്റെ പാതയിലാണ് നാമെല്ലാവരും.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനോടൊപ്പം തന്നെ തുല്യ പ്രാധാന്യത്തോടെ കണക്കിലെടുക്കേണ്ടതാണ് മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളും.
പകർച്ചവ്യാധി നിയന്ത്രണങ്ങളുടെ അടിസ്ഥാനമെന്നത് *വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്*. ശുചിത്വ കാര്യങ്ങൾ സുരക്ഷിതമാക്കിയാൽ സമൂഹത്തിൽ കണ്ടുവരുന്ന ഒട്ടുമിക്ക പകർച്ചവ്യാധികളെയും നമുക്ക് നിയന്ത്രിക്കാനാകും. പ്രത്യേകിച്ചും ജലജന്യ രോഗങ്ങളും പ്രാണി ജന്യ രോഗങ്ങളും.
ഇതിന്റെ ഭാഗമായി നമ്മുടെ ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് *ക്ലീൻ മുല്ലശ്ശേരി * എന്ന പേരിൽ 28.05.21, 29.05.21 (വെള്ളി, ശനി) ദിവസങ്ങളിലായി അതി ബൃഹത്തായ ഒരു ശുചീകരണ, ഉറവിട നശീകരണ്ട മാസ് കാംപയിൻ ഒരുക്കിയിരിക്കുകയാണ്.
ലോക് ഡൗൺ ആയതിനാൽ എല്ലാവരും വീടുകളിൽ തന്നെ ഒതുങ്ങിയിരിക്കുന്ന സാഹചര്യമാണല്ലോ. ഈ സമയത്ത് നമ്മുടെ വീടും പരിസരവും പ്രവർത്തന മേഖലകളുമെല്ലാം നാം തന്നെ ശുചീകരിച്ച് മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യുകയും, കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുകയും, കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തുകയും ചെയ്യുക. എന്നതാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.ഓരോ വീട്ടുകാരും ഈ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുകയും , വാർഡ് മെംബറുടെ നേതൃത്വത്തിൽ വാര്‍ഡ് തല മേൽനോട്ട ചുമതല നിർവ്വഹിക്കുകയും ചെയ്യുന്നു.
🔹ആശാ വർക്കർമാരുടെ നേതൃതത്തിൽ വാർഡ് തലത്തിൽ നടത്തിയ പ്രവർത്തനങ്ങളും, കണക്കുകളും ക്രോഡീകരിച്ച് ആരോഗ്യ പ്രവർത്തകർക്ക് കൈമാറുന്നു.
🔹പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ🔹
🔹കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള ചിരട്ട ,പാട്ട, ഐസ്ക്രീം ബോൾ, കളിപ്പാട്ടങ്ങൾ, പഴയ ടയർ തുടങ്ങിയ എല്ലാ ഉറവിടങ്ങളും നശിപ്പിക്കുക.
🔹ഫ്രിഡ്‌ജിന്റെ സ്റ്റാൻഡ്, ചെടിച്ചട്ടികൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പാക്കുക.
🔹ടെറസിന്റെ മുകൾ ഭാഗം, സൺ ഷൈഡ് തുടങ്ങിയ ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക.
🔹ചെറിയ ജലസ്രോതസ്സുകളിലും, മറ്റും ഗപ്പി പോലുള്ള മത്സ്യങ്ങളെ വളർത്തുക വഴി കൂത്താടികളെ നശിപ്പിക്കാവുന്നതാണ്.
🔹കീടനാശിനികൾ ഉപയോഗിച്ച് ഫോഗിങ് നടത്തുക.
🔹തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കൂ എന്ന് തീരുമാനിക്കുകയും, കൂടാതെ കുടിവെള്ള സ്രോതസ്സുകൾ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തുകയും ചെയ്യുക.
🔹ക്ലീൻ മുല്ലശ്ശേരി പ്രവർത്തന രീതി🔹
🔹ശുചീകരണ പ്രവർത്തനങ്ങൾ പ്രായോഗികമായി നടപ്പിൽ വരുത്തേണ്ടത് വീടകങ്ങളിൽ നിന്നു തന്നെയാണെന്ന് തിരിച്ചറിഞ്ഞ് നമ്മുടെ മാനില്യം നമ്മുടെ ഉത്തരവാദിത്വമായി കാണേണ്ടതാണ്.
🔹28.05.021 ന് വാർഡിലെ ഓരോ വീടുകളും പരിസരവും അതാത് കുടുംബാംഗങ്ങൾ തന്നെ വൃത്തിയാക്കുക.
🔹29.05.21 ന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വാർഡുകളിലെ കവലകളും പൊതു സ്ഥലങ്ങളും ശുചീകരിക്കുക.
🔹ജൈവ മാനില്യങ്ങൾ തെങ്ങിൻ ചുവട്ടിലോ മറ്റോ ആയി പറമ്പിൽ തന്നെ സംസ്‌കരിക്കുക.
🔹പുറത്ത് കൊണ്ടു പോകേണ്ടതായ മാലിന്യങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, ആക്രിക്കടയിൽ വിൽക്കാൻ പറ്റുന്നവ, മറ്റുള്ളവ എന്നിങ്ങനെ വെവ്വേറെ കെട്ടുകളാക്കി മഴ കൊള്ളാത്ത വിധം സൂക്ഷിക്കുക.ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ഇവ ഒന്നിച്ച് നീക്കം ചെയ്യുന്നതാണ്.
🔹ഇതിന്റെ തുടർച്ചയായി എല്ലാ ഞായറാഴ്ചകളിലും വീടുകളിൽ ഡ്രൈ ഡേ ആചരിക്കേണ്ടതാണ്
➖➖➖➖➖➖➖➖
മാലിന്യ മുക്‌തവും, മഴക്കാല രോഗ മുക്തവുമായ ഗ്രാമ പഞ്ചായത്ത് കെട്ടിപ്പടുക്കുന്നതിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം.
പ്രസിഡണ്ട്
ഗ്രാമ പഞ്ചായത്ത്
മുല്ലശ്ശേരി
സെക്രടറി
ഗ്രാമപഞ്ചായത്ത്
മുല്ലശ്ശേരി.
========
സൂപ്രണ്ട്
സാമൂഹികാരോഗ്യ കേന്ദ്രം
മുല്ലശ്ശേരി.