നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Shameer Kassim

ഷമീര്‍ ഖാസ്സിം പൂത്തോക്കില്‍.സര്‍‌ഗാ ധനനായ യുവ എഴുത്തുകാരനാണ്‌.സല്‍‌സബീല്‍ വെങ്കിടങ്ങില്‍ നിന്നും അഫ്‌സലുല്‍ ഉലമയില്‍ ഡിഗ്രിയുള്ള ഷമീര്‍ വിദ്യാഭ്യാസ കാലത്ത് തന്നെ  വായനയിലും എഴുത്തിലും സംഗീതത്തിലും താല്‍‌പര്യം പ്രകടിപ്പിച്ചിരുന്നു.തിരയെടുത്ത അടയാളങ്ങൾ,സ്വപ്നത്തിൽ പറഞ്ഞത്,ചിതല്‍ തിന്നാത്തത് തുടങ്ങിയ സൃഷ്‌ടികള്‍ സാഹിത്യാസ്വാദകരുടെ ശ്രദ്ദ പിടിച്ചു പറ്റിയ രചനകളാണ്‌.പഠന കാലത്ത് കലാലയ മാഗസിന്‍ എഡിറ്ററായിരുന്നു.

പ്രസിദ്ധ സാഹിത്യകാരന്‍ റഹ്‌മാന്‍ തിരുനെല്ലൂരിന്റെ ജേഷ്ഠ സഹോദരന്‍ ഖാസ്സിം പുത്തോക്കിലാണ്‌ പിതാവ്‌.മാതാവ്‌ ജമീല ഖാസ്സിം.1983 ല്‍ തിരുനെല്ലുരില്‍ ജനനം.പുവ്വത്തൂരിലാണ്‌ താമസം.ഒന്നര ദശകത്തിലധികമയി ഖത്തറില്‍ പ്രവാസിയാണ്‌.എയര്‍‌വേയ്‌സ്‌ ലിമോസനില്‍ ജോലി.ഭാര്യ: റംഷിദ,മക്കൾ:- മുഹമ്മദ്‌ റിഹാൻ,ആയിഷ റെഹം.