ദോഹ: വിശ്വാസി സമൂഹം താക്കീതു ചെയ്യപ്പെട്ട പ്രബലമായ നാല് ജാഹിലയ്യത്തുകളാണ് (വെളിവ് കേട്) വര്‍ത്തമാന ലോകം ഇന്നു അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഊഹം,അധികാരം,അഴിഞ്ഞാട്ടം,ദുരഭിമാനം എന്നിങ്ങനെ വിവക്ഷിക്കാവുന്ന ഈ ജാഹിലിയ്യത്തുകള്‍ ആധുനിക സമൂഹം മുഖാ മുഖം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.അത്വീഖ് റഹ്‌മാന്‍ പറഞ്ഞു..
ഉദയം പഠനവേദിയുടെ ജനറല്‍ബോഡിയെ അഭിസംബോധനചെയ്യുകയായിരുന്നു. അത്വീഖ്.ഊഹാ പോഹങ്ങളില്‍ യാഥാര്‍ഥ്യങ്ങള്‍ മങ്ങിപ്പോകുന്നതും മുങ്ങിപ്പോകുന്നതും ,അധികാര മത്തില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നതും അടിച്ചമര്‍ത്തപ്പെടുന്നതും,അഴിഞ്ഞാട്ടത്തിന്റെ വിളയാട്ടത്തില്‍ കുടുംബ ബന്ധങ്ങള്‍ തന്നെ ചിഹ്ന ഭിഹ്നമാകുന്നതും,ദുരഭിമാനത്താല്‍ എണ്ണമറ്റ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നതുമായ ജാഹിലിയ്യത്തിന്റെ പച്ചയായ ചിത്രങ്ങള്‍ അത്വീഖ് റഹ്‌മാന്‍ അക്കമിട്ടു നിരത്തി.
ചുരുക്കത്തില്‍ ജാഹിലിയ്യത്തുകളുടെ ബാഹുല്യം കൊണ്ട് ഇരുള്‍ മുറ്റിയ ലോകത്ത് പ്രകാശത്തിന്റെ കൈതിരിയുമായി സംഘടിച്ചിറങ്ങുക എന്ന മഹനീയമായ ദൗത്യം അനുഗ്രഹീതരായവര്‍ക്ക് മാത്രമേ ഏറ്റെടുക്കാനുകയുള്ളൂ.അദ്ധേഹം വിശദീകരിച്ചു.
ഇഷാ നമസ്‌കാരാനന്തരം തുടങ്ങിയ യോഗത്തില്‍ പ്രവര്‍ത്തക സമിതി റിപ്പോര്‍ട്ടും നാട്ടിലെ ഓര്‍ഗനൈസര്‍ അബ്‌ദുല്‍ ലത്തീഫ് വെളിമണ്ണയുടെ കഴിഞ്ഞ മാസങ്ങളിലെ പ്രവര്‍ത്തന വിവരണങ്ങളും സെക്രട്ടറി അബ്‌ദുല്‍ അസീസ് എ.പി അവതരിപ്പിച്ചു.വരി സംഖ്യാ സമാഹരണം ഊര്‍ജ്ജിതപ്പെടുത്തേണ്ടതിന്റെ ഗൗരവം അധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു.
ഉദയം പഠനവേദിയുടെ നാട്ടിലെ ആദ്യകാല പ്രവര്‍ത്തകന്‍ പി.എ കബീര്‍ സാഹിബിന്റെ ആരോഗ്യ നിലയുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ അധ്യക്ഷന്‍ സദസ്സിനെ ധരിപ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്‌തു.
നമ്മുടെ പ്രദേശത്ത് മുന്നില്‍ നടക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടവരാണ് നാം.ഉത്തരവാദിത്തങ്ങളും ഭാരിച്ചതാണ്.നവോന്മേഷത്തോടെയും ഉത്സാഹത്തോടെയും പ്രവര്‍ത്തന നിരതരാകുക.സഹകാരികളേയും ഒപ്പം ചേര്‍ക്കുക.എല്ലാം അറിഞ്ഞിട്ടും കാഴ്‌ചക്കാരായി നോക്കി നില്‍ക്കുന്ന അവസ്ഥ ദൗര്‍ഭാഗ്യകരം തന്നെയാണ്.അധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു.
പ്രസിഡന്റ് എം.എം അബ്‌ദുല്‍ ജലീല്‍ സാഹിബിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റ് അസീസ് മഞ്ഞിയില്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ജാസ്സിം എന്‍.പി സ്വാഗതം പറഞ്ഞു.09.15 ന് യോഗം ഉദ്‌ബോധനത്തോടെ സമാപിച്ചു.